സ്പെഷ്യല്‍
ഗുരുവായൂരിൽ ദർശനത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം

പ്രതിദിനം മൂവായിരം പേർക്ക് മാത്രം ദർശനാനുമതി.ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി.

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞുങ്ങളുടെ ചോറുൺ നിർത്തിവെച്ചു.. ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണം.

മേൽപുത്തൂർ ആഡിറ്റോറിയത്തിലെ കലാപരിപാടികൾ മാറ്റിവെച്ചു. പ്രസാദ ഊട്ട് ഉണ്ടാകില്ല.

പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും.

വിവാഹം ശീട്ടാക്കിയവര്‍ക്ക് വിവാഹചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ദേവസ്വം സൗകര്യം ഒരുക്കും. പരമാവധി 10 പേര്‍ക്കു മാത്രമാകും ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. കൂടാതെ രണ്ട് ഫോട്ടോഗ്രഫര്‍മാരെ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുമതിക്കും.

Related Posts