സ്പെഷ്യല്‍
മനസ് അറിഞ്ഞ് അനുഗ്രഹിക്കുന്ന കണ്ണന്‍; അനുഭവം

Nandakumar T

ഇത്തവണ ഗുരുവായൂര്‍ ഏകാദശി സമയത്ത് ഗുരുവായൂര്‍ പോകാന്‍ മോഹം തോന്നി.. അയല്‍വാസിയുമായി കാറില്‍ പോവാന്‍ പ്ലാന്‍ ഇട്ടു.. അവസാന നിമിഷം അദ്ദേഹത്തിന് വരാന്‍ സാധിക്കാത്ത അവസ്ഥ വന്നു.. ഞാന്‍ ഒറ്റയ്ക്ക് എറണാകുളത്തു നിന്ന് കാറില്‍ പോയി.. ചെന്നപ്പോള്‍ ഒരു ലക്ഷം ആളുകള്‍ q വില്‍.. നെയ്വിളക് ടിക്കറ്റ് എടുത്താല്‍ വേഗം കേറല്ലോ എന്നോര്‍ത്തപ്പോള്‍ അത്രയും പൈസ ക്യാഷ് ആയി ഇല്ല.. അടുത്ത് നിന്ന പയ്യന്മാരോട് ചോദിച്ചപ്പോ ഗൂഗിള്‍ പേ ചെയ്താല്‍ ക്യാഷ് തരാം എന്ന്..

അങ്ങനെ നെയ് വിളക്ക് ടിക്കറ്റ് എടുത്ത് ശ്രീ കോവില്‍ നേരെ നിന്നപ്പോള്‍ എനിക്ക് മുമ്പ് വരെ വന്നവരെ കയറ്റി വിട്ടു… എന്നോട് തൊട്ടുള്ള ആളുകളോട് നില്‍ക്കാന്‍ പറഞ്ഞു.. ഞാന്‍ ഓര്‍ത്തു ഭഗവാന്‍ q നില്‍ക്കാതെ കേറിയ കൊണ്ട് പിണങ്ങിയതാണെന്ന്… പിന്നല്ലേ മനസിലായത്.. അവിടെ എന്തോ പൂജ നടക്കുവാണ്…5 മിനിറ്റോളം എനിക്ക് വിഗ്രഹം മുമ്പില്‍ നിന്ന് തൊഴാന്‍ പറ്റി…

ഓം നമോ നാരായണയാ.. ഓം നമോ ഭഗവതേ നാരായണായ.. ഹരേ രാമ ഹരേ രാമ.. രാമ രാമ ഹരേ ഹരേ.. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഈ മന്ത്രങ്ങള്‍ മതി വരുവോളം ചൊല്ലാന്‍ പറ്റി… നമ്മുടെ മനസ് കണ്ണന് അറിയാം… കരുണ ഉള്ളവന്‍ ആണ്… കാരുണ്യ വാരിധി

 

Related Posts