സ്പെഷ്യല്‍
ഈ ഏകാദശിക്ക് ഗുരുവായൂരപ്പനെ തൊഴുതാല്‍

ഡിസംബര്‍ 8 ഞായറാഴ്ച വിഷ്ണുഭക്തരെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യമുള്ള ദിവസമാണ്. ഏറെ ശ്രേഷ്ഠമായ ഗുരുവായൂര്‍ ഏകാദശി, ഭഗവാന്‍ ഗീതോപദേശം നല്‍കിയദിനം, ഗുരുവായൂര്‍ പ്രതിഷ്ഠാദിനം തുടങ്ങിയവയെല്ലാം അന്നേദിവസമാണ്.

വൃശ്ചികമാസത്തെ വെളുത്തപക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി അറിയപ്പെടുന്നത്. ഈദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാല്‍ ഈദിനം ഗുരുവായൂര്‍ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു. ഈ ഏകാദശിക്ക് വ്രതമെടുത്താല്‍ രോഗദുരിത ശാന്തി, കുടുംബൈശ്വര്യം, സമ്പല്‍ സമൃദ്ധി, മനഃശാന്തി എന്നിവയാണ് ഫലമെന്നാണ് വിശ്വാസം.

ഈ ദിനം ഭഗവാന്‍ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ക്കെഴുന്നെള്ളുന്ന ദിനമാണെന്നാണ് വിശ്വാസം. അതിനാല്‍ ഈഏകാദശിക്ക് ക്ഷേത്രത്തില്‍ എത്താന്‍ കഴിയുന്നതുപോലും പുണ്യമായിട്ടാണ് കരുതുന്നത്.

ഏകാദശിവ്രതമെടുക്കേണ്ടത് എങ്ങനെയെന്ന് അറിയാന്‍ ഈ വീഡിയോ കാണുക

Related Posts