സ്പെഷ്യല്‍
ഗുരുവായൂര്‍ ക്ഷേത്രദര്‍ശന സമയത്തില്‍ മാറ്റം

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാം മാസം ഒന്നാം തീയതി (ഒക്ടോബര്‍ 18) മുതല്‍ മൂന്നു മാസത്തേക്ക് ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടും. വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്രം നട 3.30 ന് തുറക്കും.
നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കും. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം തീരുമാനം. തുലാം മാസം ഒന്നാം തീയതി (ഒക്ടോബര്‍ 18) മുതല്‍ മകരം എട്ടുവരെയാണ് (ജനുവരി 22) ദര്‍ശനസമയം നീട്ടിയത്.

 

Related Posts