സ്പെഷ്യല്‍
ഗുരുവായൂരിൽ സെപ്റ്റംബർ 18 ന് ദർശന ക്രമീകരണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 18 ഞായറാഴ്ച രാവിലെ 4 മുതല്‍ 6 മണി വരെ വിവിഐപി ദര്‍ശന ക്രമീകരണം ഉള്ളതിനാല്‍ പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ വരികള്‍ ക്ഷേത്രതിന് പുറത്ത് ക്യൂ കോംപ്ലക്‌സില്‍ നിന്നു മാത്രമേ ആരംഭിക്കുകയുള്ളു എന്ന് എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു.

അന്നേ ദിവസം രാവിലെ 6 മണി വരെ പടിഞ്ഞാറേ ഗോപുരം, ഭഗവതി ക്ഷേത്ര വാതില്‍ എന്നീ വഴികളിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. കുട്ടികളുടെ
ചോറൂണ് വഴിപാട് രാവിലെ അഞ്ചര മണിക്കു ശേഷം ആരംഭിക്കും. രാവിലെ 4 മുതല്‍ ആറുവരെ ശയനപ്രദക്ഷിണം ഉണ്ടാവില്ല. എല്ലാ ഭക്തജനങ്ങളും ദ ര്‍ശന ക്രമീകരണവുമായി സഹകരിക്കണമെന്ന് ദേവസ്വം അഭ്യര്‍ത്ഥിച്ചു

Related Posts