സ്പെഷ്യല്‍
കണ്ണന്‍ വീട്ടില്‍ വന്നപ്പോ മുതല്‍ നല്ല കാലം വന്നു; അന്ന് ഗുരുവായൂരപ്പന് മുന്നില്‍ സംഭവിച്ചത്- അനുഭവം

കണ്ണാ എന്നും കൂടെ ഉണ്ടാവാണേ. ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ… എന്റെ പേര് സുകന്യ സന്തോഷ് ഞാന്‍ പള്ളുരുത്തിയില്‍ (കൊച്ചിയില്‍ )താമസിക്കുന്നു. ഞാന്‍ ജൂണ്‍ 27 ന് ഭഗവാനെ കാണുവാന്‍ ഗുരുവായൂര്‍ വന്നിരുന്നു… എന്റെ മക്കളും ഭര്‍ത്താവും, ചേച്ചിയും, ചിറ്റമാരും ആയിട്ടായിരുന്നു കണ്ണനെ കാണാന്‍ വന്നത്. എന്റെ മോന്‍ ആഗ്രഹിക്കുന്ന ജോലി തന്നെ അവനു കിട്ടണേ ഭഗവാനെ എന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചു…. എന്റെ കഷ്ട്ടപാടു തീര്‍ത്തു തരണമേ ഗുരുവായൂരപ്പാ….

ഞങ്ങള്‍ നടയില്‍ തൊഴുതു നില്‍ക്കുന്ന നേരത്തു അവിടത്തെ ജീവനക്കാരന്‍ എന്ന് തോനിക്കുന്ന ഒരാള്‍ വന്നിട്ട് ഞങ്ങളോട് പറഞ്ഞു അന്നദാനം ഉണ്ട് കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞങ്ങള്‍ തൊഴുതു കഴിഞ്ഞു 1.30 ന് ട്രെയിന്‍ ഉണ്ട് അപ്പോ ഞങ്ങള്‍ എല്ലാവരും കൂടിആലോചിച്ചു കഴിക്കാന്‍ നിന്നാല്‍ ട്രെയിന്‍ പോകും കഴിക്കാതെ പോകാം എന്ന് അങ്ങനെ നിന്നപ്പോ വീണ്ടും ഓടിവന്നു ആ ജീവനക്കാരന്‍ അദ്ദേഹം പറഞ്ഞുനിങ്ങള്‍ വൈകുണ്ഡ്ഠത്തില്‍ ആണ് വന്നിരിക്കുന്നത് നിങ്ങള്‍ ഭക്ഷണം കഴിച്ചിട്ട് പോയാല്‍ മതി എന്ന്.

ഭഗവാന്‍ ഞങ്ങളെ സദ്യ കഴിക്കാന്‍ വിളിക്കുന്നത് ആയി തോന്നി. അങ്ങനെ ഞങ്ങള്‍ ഭഗവാന്റെ സദ്യയും കഴിച്ചു. പിന്നെ എന്റെ മനസ്സില്‍ ഒത്തിരി വര്‍ഷം ആയി ആഗ്രഹിക്കുന്നു കൃഷ്ണ വിഗ്രഹം വാങ്ങണം എന്ന്…… പിന്നെ അവിടെ അവിടെ കിഴക്കേ നടയിലെകടയില്‍ നിന്നും എന്റെ മനസിന് ഇഷ്ട്ടപെട്ട കണ്ണനെ കണ്ടു വാങ്ങി…. കണ്ണന്‍ വീട്ടില്‍ വന്നപ്പോ മുതല്‍ എന്റെ എല്ലാ കാര്യവും നടക്കാന്‍ തുടങ്ങി നല്ല കാലം വന്നു.

അങ്ങനെ ഭഗവാന്റെ അനുഗ്രഹം 28 ന് വിസ വന്നു. അങ്ങനെ മോന്‍ ദുബായ് പോയി പിന്നെ അവിടെ ടെസ്റ്റ് ഇന്റര്‍വ്യൂ ഒക്കെ….ഭഗവാനെ എല്ലാം പാസ്സായി മോന് ജോലി കിട്ടണേ എന്ന് വീണ്ടും പ്രാര്‍ത്ഥിച്ചു അങ്ങനെ അങ്ങനെ ഒക്ടോബര്‍ 6 തിയതി ഞാനും ഭര്‍ത്താവും വീണ്ടും കണ്ണനെ കാണാന്‍ വന്നു…. ഭഗവാന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു ഒക്ടോബര്‍ 11 എന്റെ മോന് ദുബായ് പോലീസില്‍ ജോലി കിട്ടി…. കൃഷ്ണ ഗുരുവായൂരപ്പാ എത്ര നന്ദി പറഞ്ഞാലും തീരില്ല. കണ്ണാ എന്നും കൂടെ ഉണ്ടാവാണേ. ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

Related Posts