സ്പെഷ്യല്‍
കടബാധ്യത അവസാനിപ്പിക്കാന്‍ ഗുളികകാലം

ഉപഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗുളികന്‍. ശനിപുത്രന്‍, മാന്ദി, മൃത്യു എന്നീപേരുകളിലും ഗുളികന്‍ അറിയപ്പെടുന്നു. ഉത്തരേന്ത്യന്‍ ജ്യോതിഷത്തില്‍ മാന്ദിയേയും ഗുളികനെയും രണ്ടായാണ് കാണുന്നത്. എന്നാല്‍,കേരളത്തില്‍ ഇതനെ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. ശനിയുടെ പുത്രനായതിനാലാണ് ഗുളികന് മാന്ദി എന്ന പേരുവന്നത്.

ഗ്രഹനിലയില്‍ മാ എന്ന ചുരുക്കെഴുത്ത് ഗുളികനെ സൂചിപ്പിക്കുന്നതാണ്. സൃഷ്ടിശക്തിയേക്കാള്‍ സംഹാര ശക്തിയായാണ് ഗുളികനെ പരിഗണിക്കുന്നത്. പ്രശ്‌നശാസ്ത്രത്തില്‍ ഗുളികന് വലിയ പ്രധാന്യമുണ്ട്.

കടബാധ്യത തീര്‍ക്കുക, വേദപഠനം തുടങ്ങുക, ഗൃഹനിര്‍മാണത്തിന് തൂണുനാട്ടുക, പുതുവസ്ത്രങ്ങള്‍ അണിയുക, ധാന്യം കൊയ്യുക, വ്യാപാരം ആരംഭിക്കുക, ഗൃഹപ്രവേശനം നടത്തുക, കട്ടിള വെയ്ക്കുക, ദാനധര്‍മ്മങ്ങള്‍ നടത്തുക, എണ്ണ തേച്ചുകുളിക്കുക, പത്തായത്തില്‍ ധ്യാനം നിറയ്ക്കുക എന്നിവയ്ക്ക് ഗുളികകാലം ഉത്തമമാണ്.

Related Posts