സ്പെഷ്യല്‍
ഗൗളി ശരീരത്തില്‍ വീണാല്‍

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/HPDmUxVc3VnLi1lagVBBRa

സംസാരിക്കുമ്പോള്‍ ഗൗളി ചിലച്ചാല്‍ കേട്ടോ, സത്യം എന്നു പറയുന്നതു നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിനു സുവ്യക്തമായ മറുപടി ഇല്ലതാനും. ഗൗളിശാസ്ത്രം എന്ന ഫലപ്രവവചന ശാഖ ഗര്‍ഗ്ഗന്‍, വരാഹന്‍, മാണ്ഡ്യന്‍, നാരദന്‍ തുടങ്ങിയ ഋഷീശ്വരന്‍മാര്‍ രൂപം നല്‍കിയതാണെന്നാണു വിശ്വാസം. ഗൗളീ ശാസ്ത്രമനുസരിച്ച് പല്ലി ശരീരത്തിന്റെ ഏതു ഭാഗത്ത് വീഴുന്നു എന്നനുസരിച്ച് പല ശകുനങ്ങള്‍ വ്യാഖ്യാനിക്കാറുണ്ട്.

ഗൗളിയെ കാണുകയോ ശബ്ദം കേട്ടോ പെട്ടെന്ന് നിഗമനത്തില്‍ എത്തേണ്ട ഒന്നല്ല ഗൗളിശാസ്ത്രമെന്നതാണ് ആദ്യം നാം മനസിലാക്കേണ്ടത്. ഗൗളികള്‍ പല നിറത്തിലും രൂപത്തിലുമുണ്ട്. ഗൗളി ശാസ്ത്രവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണു രൂപപ്പെടുത്തിയിരിക്കുന്നത്.

ഗൗളിയുടെ പ്രത്യേകതയനുസരിച്ചുവേണം ശാസ്ത്രത്തെ അറിയാന്‍ ശ്രമിക്കേണ്ടത്. ഗൗളി ഫലങ്ങള്‍ പലവിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ ആഴ്ചയുടെ പ്രത്യേകതകളും  നോക്കി വേണം ഗൗളി ഫലം മനസിലാക്കാന്‍. ഗൗളിയുടെ ചലനങ്ങളും മനുഷ്യശരീരത്തില്‍ ഏതു ഭാഗത്ത് വീഴുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണു ഫലങ്ങള്‍ മനസിലാക്കേണ്ടത്.

വെളുത്ത നിറത്തിലുള്ള ഗൗളി ചൊവ്വാഴ്ച ദിവസം തലയില്‍ വീണാല്‍ കലഹത്തിനു സാധ്യതയുണ്ടെന്നു മനസിലാക്കണം. ശിരസിനു മധ്യത്തില്‍ വീണാല്‍ ബന്ധുക്കളുമായി കലഹിക്കാന്‍ സാധ്യതയുള്ളതായും കരുതപ്പെടുന്നു. ഇളം റോസ് നിറത്തിലുള്ള ഗൗളി നെറ്റിയുടെ മധ്യത്തില്‍ വീണാല്‍ ധനലാഭം.

വലതുഭാഗത്താണ് വീഴുന്നതെങ്കില്‍ ഐശ്വര്യവും അംഗികാരവും വര്‍ധിക്കും. നീലനിറത്തിലുള്ള ഗൗളി വ്യാഴാഴ്ച ദിവസം വലത്തെ കണ്ണിനും മുകളില്‍ വീണാല്‍ പലവിധ നന്മകള്‍ ലഭിക്കും, എന്നാല്‍ ഇടത്തെ കണ്ണിനു മീതെ വീണാല്‍ കാരാഗൃഹവാസമാണ് ഫലം. ഞായറാഴ്ച ദിവസം ഗൗളി വലത്തെ ചെവിയില്‍ വീണാല്‍ ദീര്‍ഘായുസാകും.. ഇടതുവശത്തെ ചെവിയില്‍ വീണാല്‍ ധനയോഗം. വെളുത്ത നിറത്തില്‍ കറുത്ത പുള്ളികളുള്ള വാല്‍ മുറിഞ്ഞ ഗൗളി പുരികത്തില്‍ വീണാല്‍ മരണം. യാത്ര പുറപ്പെടുമ്പോള്‍ കറുത്ത പല്ലി മുന്നില്‍ വീണാല്‍ ദു:ശകുനം.

ശിരസ്സിന്റെ മധ്യത്തില്‍ ഗൗളി വീണാല്‍ മാതാവിനോ ഭ്രാതാവിനോ ഗുരുജനങ്ങള്‍ക്കോ മരണവും, ശിരസിന്റെ പിന്‍ഭാഗത്തു വീണാല്‍ കലഹവും, നെറ്റിമേല്‍ വീണാല്‍ നിധിദര്‍ശനവും, നാസാഗ്രത്തില്‍ വീണാല്‍ പലതരം രോഗങ്ങളും, അധരത്തിലായാല്‍ ധന ഐശ്വര്യാദികളും, ചെവിയിലോ കണ്ണിലോ കവിള്‍ത്തടത്തിനടുത്തോ വീണാല്‍ മരണ പ്രേരണയും, കഴുത്തില്‍ വീണാല്‍ സജ്ജന സംസര്‍ഗവും ഇങ്ങനെ കാല്‍പാദം വരെ വിവിധ ഫലങ്ങളാണു സിദ്ധിക്കുക.

പുരുഷന്മാര്‍ക്ക് വലതുഭാഗത്തും സ്ത്രീകള്‍ക്ക് ഇടതു ഭാഗത്തും വീണ് മേല്‍പോട്ട് കയറുകയാണെങ്കില്‍ ശുഭവും താഴോട്ടിറങ്ങിയാല്‍ അശുഭവും ഫലം. ക്ഷേത്രത്തില്‍വച്ചോ അരയാലിന്‍ ചുവട്ടിലോ വെച്ച് പല്ലി വീണാല്‍ ദോഷമുണ്ടാവില്ല. ശിവഭജനമാണ് ദോഷ പരിഹാരമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

ഗൗളി ശരീരത്തില്‍ വീണാലുളള പൊതുഫലങ്ങള്‍ ഇങ്ങനെ പറയുന്നു

ശിരസ്: കലഹം
ഉച്ചി: സുഖം
മുഖം: ബന്ധുസമാഗമം
വലതുനെറ്റി: സമ്പത്ത്
ഇടതുനെറ്റി: ബന്ധുദര്‍ശനം
നെറ്റി: ഐശ്വര്യം
തിരുനെറ്റി: പുത്രനാശം
വലതുകണ്ണ്: ശുഭം
ഇടതുകണ്ണ്: നിയന്ത്രണം
മൂക്ക്: രോഗം
മേല്‍ചുണ്ട്: ധനനാശം
കീഴ്ചുണ്ട്: ധനലാഭം
വായ: ഭയം
മേല്‍താടി: ശിക്ഷ
വലതുചെവി: ദീര്‍ഷായുസ്
ഇടതുചെവി: കച്ചവടം
കഴുത്ത്: ശത്രുനാശം
വലതു തോള്‍: സ്ത്രീസുഖം
വലതു കൈ: മരണം
ഇടതു കൈ: മരണം
വലതുകൈവിരല്‍: സമ്മാനലബ്ധി
ഇടതുകൈവിരല്‍: സ്‌നേഹലബ്ധി
നെഞ്ച്: ധനലാഭം
സ്തനം: പാപസംഭവം
ഹൃദയം: സൗഖ്യം
വയറ്: ധാന്യലാഭം
നാഭി: രത്‌നലാഭം
വലത്തേ അരക്കെട്ട്: ജീവിതം
ഇടത്തേ അരക്കെട്ട്: മരണം
മുതുക് ധനനാശം
തുട പിതാവിന് രോഗം
കണങ്കാല്‍ യാത്ര
വലത്തേപാദം രോഗം
ഇടത്തേപാദം ദുഖം
ശരീരത്തിലൂടെ സഞ്ചരിച്ചാല്‍ ദീര്‍ഘായുസ്സ്

Related Posts