വാസ്തു
വീടിന് സമീപം കണിക്കൊന്ന നട്ടാല്‍

ഓരോ രാശിക്കാര്‍ക്കും ഭാഗ്യം കൊണ്ടുവരുന്ന മരങ്ങളും വൃക്ഷങ്ങളും നിറങ്ങളുമൊക്കെയുണ്ട്. സമ്പത്തും ധനസ്ഥിതിയും വര്‍ധിപ്പിക്കാന്‍ വീടിനും ചില ഭാഗ്യ സസ്യ-വൃക്ഷലതാദികളുണ്ട്. ദോഷം നല്കുന്നവ ഒഴിവാക്കുകയും വേണമെന്നും വാസ്തുശാസ്ത്രം പറയുന്നു.

1. വീടിന്റെ വടക്ക് ഭാഗത്ത് നെല്ലി വയ്ക്കുക
2. വീടിനു ചുറ്റും കവുങ്ങ് വയ്ക്കുക,
3. വീടിന്റെ എല്ലാവശങ്ങളിലും വാഴ വയ്ക്കുക,
3. തുളസി നട്ട് വളര്‍ത്തുക. തുളസിയുടെ കൂടെ മഞ്ഞള്‍ നടുക.
4. വീടിന്റെ വടക്കുകിഴക്കു മൂലയില്‍ സമ്പല്‍സമൃദ്ധിക്കായി കണിക്കൊന്ന നടാം.

വൃക്ഷനിലയും ഗുണദോഷങ്ങളും:

ചൈനീസ് വാസ്തുപ്രകാരം വൃക്ഷങ്ങളുടെ നിലയും ഗുണദോഷങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഫെങ്ഷുയി പ്രകാരം വൃക്ഷങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഓറഞ്ച്, നാരകം, പന, മുള ഇവ നല്ലതായി കാണുന്നു. നാരകം, ഓറഞ്ച്, മുള ഇവ തെക്ക് കിഴക്ക് ഭാഗത്ത് മാത്രമേ പാടുള്ളൂ. പന വീടിന്റെ രണ്ട് ഭാഗത്തായി സ്ഥാപിക്കണം. പ്രധാന വാതിലിന് നേരെ ഒരു മരവും വരാന്‍ പാടില്ല. ആ ഭാഗത്തെ മരം മുറിച്ചു മാറ്റുകയോ പക്വാ കണ്ണാടി സ്ഥാപിച്ച് നെഗറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിച്ച് കളയുകയോ വേണം.

Related Posts