മന്ത്രങ്ങള്‍
ഗണേശ ദ്വാദശ മന്ത്രം ദിവസവും ജപിച്ചാല്‍

നിത്യജീവിതത്തില്‍ നാം നേരിടുന്ന സര്‍വവിഘ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഗണപതി ഹോമം. എന്നാല്‍ പ്രായോഗികമായി ഗണപതി ഹവനം എന്നും നടത്തുക അസാധ്യമായതുകൊണ്ടു വിഘ്‌നപരിഹാരത്തിനായുള്ള മറ്റൊരുവഴി ഇനി പറയുന്നു.

ഗണപതി ഹവനത്തിനു പകരമായി ശ്രീ ഗണേശന്റെ ദ്വാദശ മന്ത്രം ജപിക്കുക എന്നതാണത്. ഇഷ്ടകാര്യ സാധ്യത്തിനും വിഘ്‌നങ്ങള്‍ അകലാനും ദ്വാദശ മന്ത്രം നിങ്ങളെ സഹായിക്കും.

ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്‌നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

ഈ മന്ത്രങ്ങള്‍ 21 തവണ വീതം രണ്ടുനേരം ജപിച്ചാല്‍ സര്‍വകാര്യ വിജയമാണ് ഫലം. 

Related Posts