സ്പെഷ്യല്‍
വീട്ടില്‍ ഗണപതി വിഗ്രഹം വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സര്‍വ്വ വിഘ്‌നങ്ങളെയും നീക്കുന്ന ദൈവ ചൈതന്യമാണ് ഗണപതി. അറിവിന്റെയും സമൃദ്ധിയുടെയും പ്രതീകമായി ഗണപതിയെ കണക്കാക്കിപ്പോരുന്നു. ശുഭ കാര്യങ്ങളുടെ അവിഘ്‌ന പരിസമാപ്തിക്കായി നാം ഗണേശനെ ഭജിക്കുന്നു.

മിക്ക വീടുകളിലും ഗണപതി വിഗ്രഹങ്ങള്‍ വച്ചുള്ള ആരാധന സര്‍വ്വസാധാരണമാണ്. എന്നാല്‍ തീര്‍ത്തും ലളിതമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമല്ല ഗണേശ വിഗ്രഹാരാധന. ഇത്തരം വിഗ്രഹങ്ങള്‍ വയ്ക്കുന്നതിന് വാസ്തുപരമായ ചില നിയമങ്ങളുണ്ട്.

പൂജകള്‍ക്ക് ഒരു പ്രത്യേക വിധിയുണ്ട്. അവയെല്ലാം പാലിച്ചുകൊണ്ട് ഗണപതി വിഗ്രഹം പരിപാലിച്ചില്ലെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാം. വീട്ടില്‍ ഗണേശവിഗ്രഹം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ പൂര്‍ണമായും കാണാനും മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യാനും മറക്കരുത്.

Related Posts