ഹൈന്ദവ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിനായക ചതുര്‍ത്ഥി. ഇത്തവണത്തെ വിനായക ചതുര്‍ത്ഥി ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന അപൂര്‍വദിനമാണ്. മിക്കപ്പോഴും ചിങ്ങത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരാറില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിനായക ചതുര്‍ത്ഥി (ആഗസ്റ്റ് 22) അതിവിശേഷമാണ്. ഇത്തവണത്തെ വിനായക ചതുര്‍ത്ഥി വ്രതം ഓഗസ്റ്റ് 19 ബുധനാഴ്ച മുതല്‍ ആരംഭിക്കണം. അന്നു മുതല്‍ മത്സ്യ മാംസാദികള്‍ ത്യജിച്ചും ബ്രഹ്മചര്യം പാലിച്ചും ഗണേശ മന്ത്രങ്ങള്‍ ജപിച്ചും വ്രതമെടുക്കണം.
വിനായക ചതുര്‍ത്ഥി ദിനത്തില്‍ വ്രതശുദ്ധിയോടെ വേണം ഭഗവാനെ ആരാധിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്ന ഭക്തരുടെ എല്ലാ വിഘ്നങ്ങളും ഭഗവാന് മാറ്റിത്തരുമെന്നാണ് വിശ്വാസം. ഈ ദിവസം ചെയ്യുന്ന ഗണപതിഹോമത്തിനും മോദകം, ഉണ്ണിയപ്പം, അട നിവേദ്യത്തിനും ഗണപതി ഉപാസനയ്ക്കും കൂടുതല്‍ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഗണപതി ഭഗവാന്റെ മൂലമന്ത്രമായ ഓം ഗം ഗണപതയെ നമ: ജപിക്കുന്നത് ഉത്തമമാണ്.
നാളികേരം ഉടയ്ക്കല്‍…. വിഘ്ന നിവാരണം
ചുവന്ന ഉടയാട …………….കാര്യസിദ്ധി
നാണയം……………………… ധനാഭിവൃദ്ധി
വെള്ളിമാല…………………. ഭാഗ്യവര്‍ദ്ധന
കറുകമാല…………………. രോഗശാന്തി
നാരങ്ങാമാല………………..ആഗ്രഹ സാഫല്യം
നല്ലെണ്ണ………………………. ദുരിതം നീങ്ങാന്‍
നെയ്…………………………. ..ഐശ്വര്യ സമൃദ്ധി
ശര്‍ക്കര……………………… .ശാരീരിക, മാനസിക സുഖം
അരി…………………………….ആരോഗ്യലബ്ധി
പഴങ്ങള്‍………………………..കര്‍മ്മഭാഗ്യം
നെല്ല്…………………………….ദാരിദ്യശാന്തി
പൂക്കള്‍………………………..വിഘ്നശമനം
സ്വര്‍ണ്ണപ്പൊട്ട്…………. …… ശാപമോക്ഷം
കറുക………………………….. അഭീഷ്ടസിദ്ധി
മലര്…………………………… ഐശ്വര്യം
മുക്കുറ്റി……………………….ക്ഷിപ്രകാര്യസിദ്ധി
തുലാഭാരം…………………….പാപശാന്തി