സ്പെഷ്യല്‍
ഗണപതിഭഗവാനെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

ഹിന്ദുധര്‍മ്മത്തിന്റെ ഭാഗമായി ശുഭാരംഭം കുറിക്കുക എന്നതു ഗണപതി സ്മരണയോടെയാണ്. എതൊരു കാര്യം തുടങ്ങുമ്പോഴും ഏതു പുണ്യകര്‍മ്മം ആരംഭിക്കുമ്പോഴും വിഘ്‌നേശ്വരനായ ഗണപതി ഭഗവാനെ ആദ്യം വന്ദിക്കുന്നു.

ദേവാധിദേവകളില്‍ പ്രഥമസ്ഥാനീയനാണു വിഘ്‌നേശ്വരനായ ഗണപതിയെ കരുതുന്നത്.. ഏതു പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പും ഗണപതിയെ വന്ദിച്ചാല്‍ വിഘ്‌നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. അതിനാലാണ് ഭഗവാനു വിഘ്‌നേശ്വരന്‍ എന്ന പേര് സിദ്ധിച്ചത്.

ശിവഭഗവാന്റെയും പാര്‍വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണനാഥനായ ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായാണു ഗണപതിയെ കരുതുന്നത്. അതിനാല്‍ ഏതു കാര്യത്തിനു മുന്‍പും ഗണേശ സ്മൃതി ഉത്തമമാണ്. ചിങ്ങമാസത്തിലെ വിനായക ചതുര്‍ഥിയും മാസത്തിലെ ആദ്യ വെളളിയാഴ്ചയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതി ഭഗവാനു പ്രധാനമാണ്.

വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനും ഗണപതിയെ പ്രീതിപ്പെടുത്താനും നടത്തുന്ന പ്രധാന കര്‍മ്മങ്ങളിലൊന്നാണു ഗണപതി ഹോമം. ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട പൂജാദികാര്യങ്ങളില്‍ ഗണപതി ഹോമം പ്രധാനമാണ്. കറുകയും മുക്കൂറ്റിയും കൊണ്ടുള്ള അര്‍ച്ചന ദേവതാപ്രീതിക്ക് ഏറ്റവും ഉചിതമായി കരുതുന്നു. ഗണപതി ക്ഷേത്രങ്ങളില്‍ കറുകമാല സമര്‍പ്പിക്കുന്നതു തടസ്സങ്ങള്‍ നീങ്ങുന്നതിനും മുക്കുറ്റിമാല സമര്‍പ്പിക്കുന്നതു ദാമ്പത്യഭദ്രതയ്ക്കും ഉത്തമം. മോദകവും അപ്പവുമാണു പ്രധാന നിവേദ്യം. മറ്റൊരു വഴിപാടാണു നാളികേരമുടയ്ക്കല്‍. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തിയാല്‍ സകല ഗ്രഹപ്പിഴ ദോഷങ്ങളും അകന്നു ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാകും.

മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാകാന്‍പോലും ഗണപതി ഭഗവാനെ പ്രസാദിപ്പിക്കാവുന്നതാണ്.  ജന്മനക്ഷത്തിനു മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്.

ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണു പതിവ്. എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് നടത്തുമ്പോള്‍ അഷ്ടദ്രവ്യ ഗണപതി ഹോമമാകും. ഇതു കൂടുതല്‍ ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്നു. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണു ഹോമത്തിന് ഉപയോഗിക്കേണ്ടത്.

പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. നാളീകേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മോദകം ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കുമെന്നാണു വിശ്വാസം.

ഗണപതിയുടെ ഇഷ്ടവഴിപാടുകള്‍:

ഗണപതി ഹോമം : വിഘ്‌ന നിവാരണത്തിനും ഐശ്വര്യത്തിനും
അപ്പം,അട,മോദകം : ധനധാന്യ സമൃദ്ധിക്കും, ഐശ്വര്യത്തിനും തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍.
ഏത്തമിടുന്നത് : പ്രായശ്ചിത്തം, പാപപരിഹാരം
പുഷ്പാഞ്ജലി : ഐശ്വര്യലബ്ധി, വിദ്യാലാഭം
ചെമ്പരത്തിപ്പൂമാല: ശത്രു ദോഷത്തിന്
കറുകമാല : രോഗനിവാരണം, ഐശ്വര്യം, കാര്യസിദ്ധി

Related Posts