മന്ത്രങ്ങള്‍
കുക്ഷിഗണപതി മന്ത്രം ജപിച്ചാല്‍

ശത്രുദോഷങ്ങള്‍ മൂലം ജീവിതത്തില്‍ പലവിധ ദുരിതങ്ങളും വന്നുചേരും. തന്‍മൂലം ശത്രുക്കളെ ഭയന്നു കഴിയേണ്ടതായും വരും. ഇതിന് ഒരു പരിഹാരമായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നത് കുക്ഷിഗണപതി മന്ത്രം ജപിക്കാനാണ്. ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ അപൂര്‍വ സിദ്ധിയുള്ള മന്ത്രം പ്രയോഗിക്കാവൂ. അതും ശുദ്ധിയോടുകൂടി.

ഋഷി- ശുക്രന്‍
ഛന്ദസ്- ഗായത്രി
ദേവത- ഗണപതി

മന്ത്രം:

ഓം ഹ്രീം ഹും ഗ്ലൗം രാജസര്‍വ്വജനഹൃദയ-
ഗതിമതിമുഖക്രോധ ജിഹ്വാം സ്തംഭയ സ്വാഹാ.

ഇവിടെ ഈ മന്ത്രം കൊടുത്തിരിക്കുന്നത് പൊതുഅറിവിലേക്കുമാത്രമാണ്. ഇത് പ്രയോഗിക്കുന്നവര്‍ അതിന്റെ വിധിപ്രകാരം മാത്രമേ ചെയ്യാവൂ.

Related Posts