പൈതൃകം
ഗണപതിഭഗവാന് കറുകമാല ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍

ഏതുകാര്യവും തുടങ്ങുന്നതിനുമുമ്പ് ആദ്യം ഗണപതി ഭഗവാനെ പ്രാര്‍ഥിക്കണമെന്നാണ്. എല്ലാതടസങ്ങളും നീക്കി മംഗളകരമായ വിജയത്തിന് ഭഗവാന്റെ അനുഗ്രഹം നേടണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഏതുമൂര്‍ത്തിയുടെ ക്ഷേത്രത്തിലും ഗണപതിഭഗവാന് പ്രത്യേക സ്ഥാനമുണ്ട്.

ഗണപതിഭഗവാന് കറുകമാല ഏറെ പ്രിയപ്പെട്ടതാണ്. പുലര്‍ച്ചെ ഗണപതിക്ഷേത്ത്രതിലെത്തി ഭഗവാന് കറുകമാല ചാര്‍ത്തുന്നത് ഏറെ ഐശ്വര്യപ്രദമാണ്. രോഗശാന്തിയും അഭീഷ്ടസിദ്ധിയും ഇതുവഴി കൈവരുമെന്നാണ് വിശ്വാസം. കറുക കൊണ്ടു പുഷ്പാഞ്ജലി നടത്തുന്നത് വിഘ്‌നങ്ങള്‍ ഒഴിയാന്‍ നല്ലതാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

Related Posts