സ്പെഷ്യല്‍
ഗണപതിഭഗവാനെ ഈ മന്ത്രം ജപിച്ച് എത്തമിട്ടുനോക്കൂ

വിഘ്‌നേശ്വരനായ ഗണപതി ഭഗവാനു മുന്നില്‍മാത്രമാണ് എത്തമിടുന്നത്. ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്‌നങ്ങള്‍ തീര്‍ക്കാനുള്ള മാര്‍ഗമായാണ് ഭക്തര്‍ എത്തമിടീലിനെ കാണുന്നത്. പ്രത്യേക രീതിയിലാണ് എത്തമിടുന്നത്. ഇടതുകാല്‍ ഭൂമിയില്‍ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവര്‍ന്നുമാണ് ഏത്തമിടുന്നത്.

എത്തമിടല്‍കൊണ്ട് വേറെയും ഗുണങ്ങളുണ്ട്. ഇതിനെ ബുദ്ധിയുണര്‍ത്തുന്ന വ്യായാമമായും കാണുന്നു. എത്തമിടലിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിച്ച് ബുദ്ധിക്കുണര്‍വുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണമെന്നാണ് കണക്ക്. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.

ഗണപതി ഭഗവാനു മുന്നില്‍ ഏത്തമിടുമ്പോള്‍ ജപിക്കേണ്ട മന്ത്രം:

‘വലം കൈയ്യാല്‍ വാമശ്രവണവുമിടങ്കൈ വിരലിനാല്‍

വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍

നിലം കൈമുട്ടാലെ പലകുറി തൊടുന്നേ അടിയനി

ന്നലം കാരുണാബ്ധേ, കളക മമ വിഘ്‌നം ഗണപതേ!’

Related Posts