സ്പെഷ്യല്‍
ഈ രാശിയിൽ ജനിച്ച പെൺകുട്ടികൾ ഉത്തമ പങ്കാളികൾ
മറ്റ് എന്തിനേക്കാളുമേറെ വധു ഉത്തമയായ ഒരു ജീവിതപങ്കാളിയാകണമെന്ന് വിവാഹാലോചന വേളയില്‍ എല്ലാവരും ആഗ്രഹിക്കും. ഉത്തമയായ വധുവിനെ കുറിച്ച് ജ്യോതിഷവും പറയുന്നുണ്ട്.  കര്‍ക്കിടകം, മേടം, ചിങ്ങം രാശികളിലുള്ള പെണ്‍കുട്ടികള്‍ ജീവിതത്തില്‍ ഉത്തമ പങ്കാളികളായിരിക്കുമത്രേ. ഈ രാശിക്കാരുടെ പ്രത്യേകതകള്‍ നോക്കാം.

കര്‍ക്കടകം രാശി (കാന്‍സര്‍)

ജീവിതപങ്കാളിയെ ഏറെ സ്‌നേഹിക്കുന്നവരാണ് ഇവര്‍. സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന സ്വഭാവക്കാര്‍. ജീവിതപങ്കാളിയെ സന്തോഷിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കും. വീടിനും വീട്ടുകാര്‍ക്കും വേണ്ടിയാണ് ഇവര്‍ ജീവിക്കുന്നതുതന്നെ. നല്ല പാചകക്കാരുമാണിവര്‍. മക്കള്‍ക്കു വേണ്ടിയായിരിക്കും ജീവിതം മുഴുവന്‍. ഭര്‍ത്താവില്‍നിന്ന് ഇവര്‍ പ്രതീക്ഷിക്കുന്നത് സത്യസന്ധതയും സ്‌നേഹവും മാത്രം. കര്‍ക്കടകം രാശിയില്‍നിന്നാണ് ജീവിതപങ്കാളിയെങ്കില്‍ ഏറ്റവും നല്ല തിരഞ്ഞെടുപ്പാകും അത്.

മേടം രാശി (ഏരീസ്)

മേടം സൂര്യരാശിക്കാരായ സ്ത്രീകള്‍ കുടുംബജീവിതത്തില്‍ വ്യക്തമായ നിലപാടുകളുള്ളവരായിരിക്കും. സ്വന്തം താല്‍പര്യങ്ങള്‍ക്കുമുന്‍തൂക്കം നല്‍കിയായിരിക്കും ഇവര്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. തങ്ങള്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ജീവിതപങ്കാളിയുടെ സഹകരണം മേടം സൂര്യരാശിയുള്ള സ്ത്രീകള്‍ പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഈ സ്ത്രീകളുടെ പങ്കാളിക്കു സമൂഹത്തില്‍ മാന്യത ലഭിക്കും. മക്കളെ സമഭാവനയോടെ വളര്‍ത്തുന്നവരായിരിക്കും. ജീവിതപങ്കാളിയില്‍നിന്ന് ഇവര്‍ പ്രതീക്ഷിക്കുന്നത് ഉറച്ച തീരുമാനങ്ങളും അത് നടപ്പാക്കാനുള്ള കഴിവുമാണ്.

ചിങ്ങം രാശി (ലിയോ)

ചിങ്ങംരാശിയിലുള്ള സ്ത്രീകള്‍ സമര്‍ഥരും കര്‍ക്കശക്കാരുമാണ്. തങ്ങളെപ്പോലെ ഉറച്ച സ്വഭാവമുള്ളവരെയാണ് അവരും ജീവിതപങ്കാളിയായി പ്രതീക്ഷിക്കുന്നത്. ജീവിതപങ്കാളിയോടു വിശ്വസ്തത പുലര്‍ത്തുന്നവരും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നവരുമാണ്. അവരുടെ സ്‌നേഹത്തിന് ഒന്നും പകരം വയ്ക്കാന്‍ പറ്റില്ല. ജീവിതപങ്കാളിയെയും മക്കളെയും സ്‌നേഹംകൊണ്ട് പൊതിയും.
Related Posts