സ്പെഷ്യല്‍
പേരിന്റെ ആദ്യ അക്ഷരം പറയും നിങ്ങളുടെ സ്വഭാവം

നമ്മുടെയൊക്കെ പേരുകള്‍ക്കെല്ലാം ഓരോ അര്‍ഥങ്ങളുണ്ട്. എന്നാല്‍ പേരിന്റെ ആദ്യത്തെ അക്ഷരത്തിലൂടെ നിങ്ങളുടെ സ്വഭാവം അറിയാന്‍ പറ്റുമെന്ന് പറഞ്ഞാലോ.അതെ. ഓരോ അക്ഷരത്തിനും ഓരോ സ്വഭാവമുണ്ടത്രേ.

A എന്നാണ് ആദ്യ അക്ഷരമെങ്കില്‍

വെട്ടിത്തുറന്നു പറയാന്‍ മടിയില്ലാത്തവരായിരിക്കും. നിശ്ചയദാര്‍ഢ്യമുള്ളര്‍. മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിയുള്ള ഇവര്‍ സ്വന്തം നിലപാടുകളെ മറ്റുള്ളവ്ര#ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നവരായിരിക്കും. വൈരാഗ്യബുദ്ധി കൂടുതലായിരിക്കും. വിചാരിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തും ചെയ്യും.

B എന്നാണ് ആദ്യ അക്ഷരമെങ്കില്‍

അന്തര്‍മുഖര്‍ ആയിരിക്കും പൊതുവെ.കലയും സൗന്ദര്യവും ആസ്വദിക്കുന്നവര്‍. കലയുമായി ബന്ധപ്പെട്ട മേഖലയില്‍ ശോഭിക്കാന്‍ കഴിയുമെങ്കിലും പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകള്‍ പുറത്തുവരിക. സാമ്പത്തികമായി മികച്ചനിലയിലെത്താന്‍ സാധിക്കുന്നവരായിരിക്കും.

C എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ധൈര്യക്കുറവുള്ളവരായിരിക്കും പൊതുവെ. കൂടെയുള്ള അക്ഷരങ്ങളാണ് ഇവരുടെ ജീവിതഗതി നിര്‍ണയിക്കുക. പുരോഗമന ചിന്താഗതിക്കാരാകും. വികാരങ്ങളെ നിയന്ത്രിക്കാന്‍ അറിയുന്ന ഇക്കൂട്ടര്‍ സ്‌നേഹം ആഗ്രഹിക്കുകയും തിരിച്ചുനല്‍കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

D എന്നാണ് ആദ്യ അക്ഷരമെങ്കില്‍

സ്‌നേഹസമ്പന്നരും ദയാലുക്കളും മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍. ഫലിതപ്രിയര്‍. അധ്വാനശീലരായിരിക്കും. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവുള്ള ഇവര്‍ ആത്മാര്‍ത്ഥയുള്ളവരുമായിരിക്കും. ശത്രുവിനെ പോലും മിത്രമാക്കാനുള്ള കഴിവുണ്ടാകും.

E എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ഏത് വെല്ലുവിളികളെയും അതിജീവിക്കാന്‍ കഴിവുള്ളവര്‍. സര്‍വാദരണീയരായിരിക്കും. വായനാശീലമുള്ളവര്‍. സുഹൃത്തക്കളായിരിക്കും സമ്പാദ്യം. യാത്രയും വിശ്രമമില്ലായ്മയും മറ്റൊരു പ്രത്യേകത.

F എന്നാണ് ആദ്യ അക്ഷരമെങ്കില്‍

നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നവരാണെങ്കിലും ജാഗ്രത ഏറെ വേണ്ടവരാണ് F എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍. ശ്രദ്ധിച്ചില്ലെങ്കില്‍ സൗഹൃദവും ഐക്യവും സ്‌നേഹവുമെല്ലാം കൈമോശം വരാവുന്ന സ്വഭാവമാണ് ഇക്കൂട്ടര്‍ക്ക്. നിര്‍ബുദ്ധിയുള്ളവരാണ്. കലാകായിക രംഗങ്ങളില്‍ ഇക്കൂട്ടര്‍ക്ക് ശോഭിക്കാന്‍ കഴിയും.

G എന്നാണ് ആദ്യ അക്ഷരമെങ്കില്‍

വലിയ ഈശ്വരവിശ്വാസികളായിരിക്കും G എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍. ഏകാന്തത ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ സ്വന്തം കാര്യത്തിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറായിരിക്കും.സാമ്പത്തികശേഷിയുള്ളവരാണെങ്കിലും പിശുക്കരായിരിക്കും. കര്‍മ്മരംഗത്ത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് നല്ല പദവികളും ലഭിക്കാന്‍ സാധ്യതയുണ്ട്.

H എന്നാണ് ആദ്യ അക്ഷരമെങ്കില്‍

കഠിനാധ്വാനികള്‍. എന്നാല്‍ അലസത കൂടുതലുള്ളവരായിരിക്കും. സ്‌നേഹസമ്പന്നരായ ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഒരു പോലെയായിരിക്കും. ശത്രുക്കളുടെ ശല്യം എപ്പോഴും അനുഭവിക്കേണ്ടിവരും. എന്നാല്‍ അന്തിമവിജയം ഇവര്‍ക്കൊപ്പമായിരിക്കും. ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുന്നവരായാരിക്കും.

I എന്നാണ് ആദ്യ അക്ഷരമെങ്കില്‍

സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നവരായിരിക്കും ഇവര്‍. സ്വാര്‍ഥരും അഹംഭാവികളുമായിരിക്കും. അമിത ആത്മവിശ്വാസികളായ ഇവര്‍ എല്ലായിടത്തും നേതൃസ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ആഡംബര പ്രിയരാണ്. പരാജയം ഇവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്ന മിക്കവരും പ്രശസ്തിക്കര്‍ഹരാകും.

J എന്നാണ് ആദ്യ അക്ഷരമെങ്കില്‍

അവനവനെ തന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നവരായ ഇക്കൂട്ടര്‍ നേതൃഗുണമുള്ളവരുമായിരിക്കും. മറ്റുള്ളവരെക്കുറിച്ച് കൃത്യമായി ഊഹിച്ചെടുക്കാനുള്ള കഴിവാണ് ഇക്കൂട്ടരുടെ ഒരു പ്രത്യേകത. ആരെയും ആകര്‍ഷിക്കാനുള്ള കഴിവ്. എല്ലാവരോടും അടുപ്പം കാണിക്കുമെങ്കിലും ആത്മാര്‍ഥത കുറവാണ്. സ്വന്തം കാര്യം നേടാനായി പ്രിയപ്പെട്ടവരെ പോലും ചിലപ്പോള്‍ ഇവര്‍ തള്ളിപ്പറയും. എന്നാല്‍, ആപത്ഘട്ടങ്ങളില്‍ തുണയായി ഓടിയെത്തുകയും ചെയ്യും. കലാരംഗത്തും രാഷ്ട്രീയരംഗത്തും ഇവര്‍ ശോഭിക്കും.

K എന്നാണ് ആദ്യ അക്ഷരമെങ്കില്‍

മറ്റുള്ളവരെ വശത്താക്കാനും സഹകരിപ്പിക്കാനും പ്രത്യേക കഴിവുള്ളവര്‍. സുഖദുഃഖ സമ്മിശ്രമായ ജീവിതമായിരിക്കും. നാണംകുണുങ്ങികളായിരിക്കും പൊതുവെ. എന്നാല്‍ കുരുട്ടുബുദ്ധിയുള്ളവരായിരിക്കും. ഉയര്‍ന്നതലത്തില്‍ എത്താന്‍ കഴിവുള്ളവര്‍.

L എന്നാണ് ആദ്യ അക്ഷരമെങ്കില്‍

പൊതുസമ്മതം നേടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ആകര്‍ഷകമായ സ്വഭാവമാണിവരുടെ പ്രത്യേക. സ്വന്തം വഴി സ്വയം കണ്ടെത്താന്‍ കഴിവുള്ളവര്‍. സ്വപ്നജീവികളാണ് ഇവര്‍. കുഞ്ഞു കാര്യങ്ങള്‍ പോലും മതിമറന്ന് ആഘോഷിക്കും. ആത്മാര്‍ഥ പ്രണയത്തില്‍ വിശ്വസിക്കുന്നവരും, ആദര്‍ശവാദികളുമാണ്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തവരായിരിക്കും.

M എന്നാണ് ആദ്യ അക്ഷരമെങ്കില്‍

കുടുംബത്തോട് വളരെയധികം സ്‌നേഹമുള്ളവര്‍. ഉയര്‍ച്ചതാഴ്ചകള്‍ ജീവിതത്തില്‍ കൂടുതല്‍ അനുഭവിക്കാന്‍ യോഗമുള്ളവരായിരിക്കും. അച്ചടക്കത്തോടെ ലക്ഷ്യം വെച്ചാല്‍ എന്തും നേടിയെടുക്കാന്‍ കഴിവുള്ളവര്‍. പണം ചെലവഴിക്കാന്‍ ഒരു മടിയുമില്ലാത്ത ഇവര്‍ക്ക് അതുപോലെ തന്നെ ധനം സമ്പാദിക്കാനും കഴിവുണ്ട്. അനാവശ്യ വാശിക്കാരായിരിക്കും. ഇത് പല അപകടങ്ങളിലും കൊണ്ടെത്തിക്കും.

N എന്നാണ് ആദ്യ അക്ഷരമെങ്കില്‍

സ്‌നേഹിക്കുന്നവര്‍ക്കായി എന്ത് ത്യാഗം ചെയ്യാനും മടിയില്ലാത്തവര്‍. കാരുണ്യമുള്ളവരായ ഇവര്‍ക്ക് വീണ്ടുവിചാരംകുറവായിരിക്കും. ധനം സമ്പാദിക്കുന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതുന്നവരായിരിക്കും. പിശുക്കരായിരിക്കും. സുഹൃത്തുക്കള്‍ ധാരാളമുണ്ടാകും. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.

O എന്നാണ് ആദ്യ അക്ഷരമെങ്കില്‍

സാമ്പത്തികമായി ഉയര്‍ച്ചയുള്ളവരായിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പ്രത്യേക കഴിവുണ്ടായിരിക്കും. ബന്ധുക്കള്‍ പലപ്പോഴും ഇക്കൂട്ടര്‍ക്ക് ശത്രുക്കളാവും. ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ കൂടുതല്‍ പരാജയമായിരിക്കും ഇവര്‍ക്ക്.

P എന്നാണ് ആദ്യ അക്ഷരമെങ്കില്‍

എപ്പോഴും ഓരോ പ്രശ്‌നങ്ങളില്‍ ചെന്നുചാടുന്നവരായിരിക്കും. ജീവിതത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ കഴിയുന്നവര്‍. സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി എത്ര പണം വേണമെങ്കിലും ചെലവഴിക്കും. തന്റെ തീരുമാനങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം ചിലപ്പോഴൊക്കെ ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്നവരാണ്.

Q എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ആരെയും ആകര്‍ഷിക്കുന്നവര്‍. സത്യസന്ധരും അത്യാഗ്രഹമില്ലാത്തവരുമാണ് ഇക്കൂട്ടര്‍. രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ഇവരുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ത് കണ്ടാലും ചോദ്യം ചെയ്യാനുള്ള പ്രവണതയാണ് ഇവരിലുള്ളത്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും മിടുക്കര്‍.

R എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ആത്മവിശ്വാസം കൂടുതലുള്ളവര്‍. മറ്റുള്ളവരോടു സഹാനുഭൂതി കാണുമെങ്കിലും പലപ്പോഴും മറിച്ചാണു മറ്റുള്ളവര്‍ക്കു അനുഭവപ്പെടുക. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം. നിര്‍ബന്ധബുദ്ധിയുള്ളവര്‍. സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുകയും അത് ജീവിതാവസാനം വരെ നിലനിര്‍ത്തുകയും ചെയ്യും. ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തവരാണ്. കുടുംബത്തിന് ഏറെ വില കൊടുക്കുന്നവരാണ്.

S എന്നാണ് ആദ്യ അക്ഷരമെങ്കില്‍

സ്വന്തം അഭിപ്രായങ്ങള്‍ സമൂഹത്തില്‍ പ്രകടിപ്പിക്കുന്നവര്‍. ലോലഹൃദയരാണ്. സ്‌നേഹമുള്ളവരും. അതേ പോലെ പെട്ടെന്ന് ദേഷ്യംവരുന്നവരുമാണ്. അധ്വാനശീലമുള്ളവരായ ഇവര്‍ തിരിച്ചടികളില്‍ തളരാതെ മുന്നേറുന്നവരുമാണ്. ശ്രദ്ധ, വിവേകം, കാര്യക്ഷമത എന്നിവയാണ് ഇവരുടെ പ്രധാന പ്രത്യേകതകള്‍. നന്മയുള്ള മനസാണെങ്കിലും സംസാരരീതി കാരണം നേരെ തിരിച്ചാണ് മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുക. ട ആവര്‍ത്തിച്ചുവന്നാല്‍ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളുണ്ടാവും.

T എന്നാണ് ആദ്യ അക്ഷരമെങ്കില്‍

സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്നവര്‍. നേതൃഗുണമുള്ളവര്‍. സുഖപ്രദമായ ജീവിതം, കഠിനപ്രവര്‍ത്തനം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇക്കൂട്ടര്‍ക്ക് പണം ചിലവാക്കാന്‍ ഒരു മടിയുമില്ല. .രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്കരാണ് ഇവര്‍.

U എന്നാണ് ആദ്യ അക്ഷരമെങ്കില്‍

അശ്രദ്ധയും ലക്ഷ്യബോധമില്ലായ്മയുമാണ് ഇക്കൂട്ടരുടെ പ്രധാന പ്രശ്‌നം. ആള്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിവുണ്ടെങ്കിലും കൈയില്‍ വരുന്ന സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടാന്‍ യോഗമുള്ളവര്‍. സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍. സുഹൃത്തുക്കള്‍ക്ക് ഒരുപാട് സ്‌നേഹിക്കുന്നവര്‍. ഉയര്‍ന്ന ചിന്താഗതിയും മികച്ച വ്യക്തിത്വവും ഇവരുടെ മുഖമുദ്രകളാണ്.

V എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ഒരേ സമയം ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ കഴിലുള്ളവര്‍. ഊര്‍ജസ്വലര്‍. വ്യക്തമായ ലക്ഷ്യബോധമുള്ളവരുമായിരിക്കും ഇവര്‍. ആത്മാര്‍ത്ഥത, സ്നേഹം, ത്യാഗമനോഭാവം എന്നിവ മുഖമുദ്ര. കഷ്ടപ്പൊടുകള്‍ ജീവിതത്തിലൊരുപാടുണ്ടാകും. ടേണ്ടി വരുന്ന ഇവര്‍ അവസാന വിജയം വരിച്ച് ഒരു സ്ഥാനത്തെത്തുമെന്ന് ഉറപ്പ്. സ്വന്തം കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ അത്ര താത്പര്യമില്ലാത്തവരാണെങ്കിലും ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ ആഗ്രഹിക്കുന്ന ഇവര്‍ വലിയ സുഹൃദ്വലയത്തിന്റെ ഉടമകളായിരിക്കും.

W എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ജീവിതം അങ്ങേയറ്റം ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍. ജനസമ്മതിയുള്ളവരുമായിരിക്കും. എന്തിനേയും ചോദ്യം ചെയ്യുവാനും വിമര്‍ശനബുദ്ധ്യാ വിലയിരുത്താനും അപാര കഴിവായിരിക്കും ഇക്കൂട്ടര്‍ക്ക്. വാക്ചാതുര്യത്തിന് ഉടമകളായിരിക്കും. എന്ത് കാര്യത്തിലും ഇവര്‍ക്ക് വിജയം ഉറപ്പാണ്. സ്വയം പുകഴ്ത്തല്‍ ഇവരില്‍ കൂടുതലായി കാണുന്നു.

X എന്നാണ് ആദ്യ അക്ഷരമെങ്കില്‍

പ്രശ്‌നങ്ങള്‍ ഒരുപാട് നേരിടേണ്ടി വരുന്നവരാണെങ്കിലും അതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിവുള്ളവര്‍. സ്‌നേഹസമ്പന്നരാണെങ്കിലും പെട്ടെന്ന് സ്വഭാവം മാറുന്നവരായിരിക്കും. എടുത്ത്ചാട്ടം കൂടെപ്പിറപ്പായിരിക്കും. ജോലിയില്‍ നല്ല കഴിവുള്ളവര്‍. പെട്ടെന്ന് ദ്യേഷ്യപ്പെടുന്നവരായിരിക്കും.

Y എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ത്യാഗശീലമുള്ളവരായിരിക്കും. സുരക്ഷിതത്വം ആഗ്രഹിക്കുന്നവരായിരിക്കും.സാമൂഹിക അംഗീകാരവും മതിപ്പും ആര്‍ജിക്കാന്‍ ശേഷിയുള്ള അക്ഷരമാണ് Y. ഏകാന്തത ഇഷ്ടപ്പെടുന്നവര്‍. മറ്റുള്ളവര്‍ക്ക് സഹായകരമായ രീതിയില്‍ പെരുമാറാനും അതുവഴി നേതൃസ്ഥാനത്തേയ്ക്കെത്താനും ഇവര്‍ ശ്രമിക്കും.

Z എന്നാണ് ആദ്യ അക്ഷരമെങ്കില്‍

ആഡംബരവും അധികാരവുമാണ് ഈ അക്ഷരത്തിന്റെ പ്രത്യേകതകള്‍. പ്രശസ്തിയിലേക്ക വഴിയൊരുക്കാന്‍ കഴിയുന്ന അക്ഷരം. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്തവര്‍. ഒറ്റപ്പെട്ട ജീവിതമായിരിക്കും ഇവര്‍ക്ക്. കുടുംബാംഗങ്ങള്‍ക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും മടിയില്ലാത്തവരാണ്. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് വിഷമിച്ചിരിക്കുന്ന സ്വഭാവം ഇക്കൂട്ടര്‍ക്കില്ല.

Related Posts