സ്പെഷ്യല്‍
ജീവിത പുരോഗതിയില്ലേ?; ഫെങ്ഷൂയി പറയുന്ന പരിഹാരം അറിയാം

നിങ്ങള്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളെ നേരിടേണ്ടിവരുന്നുണ്ടോ എന്തു പ്രതിവിധി ചെയ്തിട്ടും മാറ്റമില്ലേ?. നിങ്ങളെ ഫെംഗ്ഷൂയിക്ക് ഇക്കാര്യത്തില്‍ സഹായിക്കാനാകും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഒത്തൊരുമയില്ല എന്നു തോന്നുന്നുണ്ടോ. അങ്ങനെയെങ്കില്‍ വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഒരു അക്വേറിയം സ്ഥാപിക്കാം. ഇതുവഴി ഉണ്ടാവുന്ന ഊര്‍ജ്ജ വ്യതിയാനങ്ങള്‍ നിങ്ങളുടെ കുടുംബാന്തരീക്ഷത്തിന് അയവ് വരുത്തും.

അതേപോലെ, ഇതേ ദിശയില്‍ കടും നിറത്തിലുള്ള ഇലകള്‍ ഉള്ള ചെടികളും സ്ഥാപിക്കുന്നതും കുടുംബ ബന്ധങ്ങളെ സുദൃഢമാക്കും. തൊഴിലാണ് നിങ്ങളെ അലട്ടുന്ന പ്രശ്‌നമെങ്കില്‍ വീടിന്റെ വടക്ക് ദിശയില്‍ മൂടിയില്ലാത്ത അക്വേറിയത്തില്‍ സ്വര്‍ണ മത്സ്യത്തെ വളര്‍ത്തുന്നതു തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം നല്‍കും.

സന്താനങ്ങളുടെ ഉന്നതിക്ക് പടിഞ്ഞാറ് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ദിശകളില്‍ വിന്‍ഡ് ചൈമുകള്‍ തൂക്കുന്നത് അഭികാമ്യമാണ്. പടിഞ്ഞാറ് വിന്‍ഡ് ചൈം തൂക്കുന്നതു വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള പുരോഗതിക്കും വടക്ക് പടിഞ്ഞാറ് തൂക്കുന്നതു തൊഴില്‍ പരമായ ഉന്നതിക്കും സഹായകമാവും.

പ്രശസ്തിയും ഉന്നതിയും വേണമെന്നുണ്ടെങ്കില്‍ തെക്ക് ഭാഗത്ത് ഒരു പ്രകാശ സ്രോതസ് എപ്പോഴും ഉണ്ടായിരിക്കണം. വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വൈവാഹിക മേഖലയായ തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് പ്രാധാന്യം നല്‍കണം. ഇവിടെ ഒരു ക്രിസ്റ്റലോ ചുവന്ന റാന്തലുകളോ സ്ഥാപിക്കുന്നതു വളരെ നല്ലതാണ്.

ഈ ദിക്കില്‍ ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നതും അനുകൂല ഊര്‍ജപ്രവാഹം സൃഷ്ടിക്കുമെന്നാണു ഫെംഗ്ഷൂയിയില്‍ പറയുന്നു. നമ്മുടെ കുടുംബ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനു ഫെംഗ്ഷൂയി വിദഗ്ധര്‍ നല്‍കുന്ന പരിഹാരങ്ങളാണിവ.

Related Posts