ഫെബ്രുവരിമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം; ദോഷപരിഹാരങ്ങള്‍ സഹിതം
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കായിക താരങ്ങള്‍ക്ക് നേട്ടങ്ങളാവര്‍ത്തിക്കാന്‍ സാധിക്കും, പൊലീസ്, പട്ടാളം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ ഉന്നതിയുണ്ടാകും, വീഴ്ചമൂലം മുറിവ്, ഒടിവ് എന്നിവയുണ്ടാകാം, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും.
സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതായി വരും, അനാരോഗ്യംമൂലം അവധിയെടുക്കേണ്ടതായി വരും, കോപം വര്‍ധിക്കും, കാല്‍മുട്ട് വേദനയുള്ളവര്‍ക്ക് അസുഖം വര്‍ധിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, തര്‍ക്കവിഷയങ്ങളില്‍ വിവേകപരമായ നിലപാടെടുക്കുന്നത് സര്‍വാദരങ്ങള്‍ക്കും വഴിവയ്ക്കും, സാമ്പത്തികമായി നേട്ടങ്ങളുടെ സമയം, മകളുടെ വിവാഹം നടക്കാം, ക്ഷേത്രോത്സവങ്ങള്‍ക്കു നേതൃത്വം നല്‍കും. ദോഷപരിഹാരം: ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട്.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2 )
പൊതുജനസമ്മതി വര്‍ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കും, ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം, സഹായം ചെയ്തവരില്‍ നിന്നും തിക്താനുഭവം ഉണ്ടാകും.
ജീവിതപങ്കാളിക്ക് നേട്ടം, വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, ബന്ധുഗുണം ഉണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മം നടക്കും, യാത്രാവേളകളില്‍ വിലപിടിച്ച രേഖകള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും അവസരം, ഉന്നത വ്യക്തികളുമായി ബന്ധം പുലര്‍ത്താനാകും. ദോഷപരിഹാരം: ദേവിക്ക് കടുംപായസം.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ സ്ഥാപനങ്ങളില്‍ മേലധികാരികളുടെ ഇടപെടലുണ്ടാകും, സഹപ്രവര്‍ത്തകരുമായി ആശയവിനിമയത്തില്‍ അപാകതയുണ്ടാകാതെ ശ്രദ്ധിക്കണം, പൊലീസ് , പട്ടാളം, മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും.
സാമൂഹ്യ -സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും, സഹോദരസ്ഥാനീയരില്‍ നിന്നും സഹായം, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെടാതെ ശ്രദ്ധിക്കണം, ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങിക്കും, മുന്‍കോപം ഒഴിവാക്കാന്‍ ശ്രമിക്കണം, തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്ക. ദോഷപരിഹാരം: ശിവങ്കല്‍ ധാര, പിന്‍വിളക്ക്.
കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിലില്‍ ഉന്നതിയും നേട്ടങ്ങളും ഉണ്ടാകും, ജോലിയുമായി ബന്ധപ്പെട്ട് ദീര്ഘയാത്രകള് വേണ്ടതായി വരും, സാമ്പത്തിക ബാധ്യതകള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കാനാകും, ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനോ പഴയ വാഹനങ്ങള്‍ മാറ്റി വാങ്ങുന്നതിനോ യോഗമുണ്ടാകും.
സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതായി വരും, പിതാവിനാല്‍ സന്തോഷാനുഭവങ്ങളുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, സന്താനങ്ങളുടെ ജോലിക്കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, ക്ഷേത്രകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.
ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4)
പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരാം, തൊഴില്‍പരമായി ഉയര്‍ച്ചയുടെ കാലമാണ്. വാഹനങ്ങള്‍ വാങ്ങാം, നാല്ക്കാലി സമ്പത്ത് വര്‍ധിക്കും, സഹോദരങ്ങളുമായി കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.
സന്താനങ്ങളുടെ പഠനകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും, വീട് നിര്‍മാണത്തിനു തുടക്കം കുറിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി തര്‍ക്കങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, പുണ്യക്ഷേത്രങ്ങളില്‍ കുടുംബാംഗങ്ങളൊത്ത് ദര്‍ശനം നടത്തും. ദോഷപരിഹാരം : സുബ്രഹ്മണ്യ സ്വാമിക്ക് വഴിപാട്.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര1/2 )
വരുമാന മാര്‍ഗം വര്‍ധിക്കും, അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഉചിതമാകില്ല, യാത്രാക്ലേശം അനുഭവപ്പെടും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, ആശുപത്രിവാസം ഉണ്ടാകും, തൊഴിലില്‍ അധികാര പരിധി വര്‍ധിക്കും.
സഹപ്രവര്‍ത്തകരുടെ സ്ഥലം മാറ്റം, അവധിയെടുക്കല്‍ എന്നിവ നിമിത്തം ജോലി ഭാരം വര്‍ധിക്കും, ആസൂത്രണത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വിദേശത്ത് നിന്നും സഹായം ലഭിക്കും, സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും, മത്സരങ്ങളില്‍ വിജയിക്കും, ബന്ധുവിന്റെ വിയോഗത്തില്‍ മനോദുഃഖം അനുഭവപ്പെടും. ദോഷപരിഹാരം: ശ്രീകൃഷ്ണന് പാല്പായസം.
തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4)
സംരഭകര്‍ക്ക് മികച്ച സമയം, കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ അവസരങ്ങള്‍ കൈവരും, സാമ്പത്തിക അച്ചടക്കം പാലിക്കണം, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും.
വിദേശവാസത്തിന് യോഗം, കുടുംബബന്ധങ്ങളില്‍ താളപ്പിഴകളുണ്ടാകാതെ ശ്രദ്ധിക്കണം, പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം, നാല്ക്കാലികള് മൂലം നഷ്ടങ്ങളുണ്ടാകും, വാഹനത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടതായി വരും, മാതുലന്മാരാല്‍ വിഷമാനുഭവങ്ങള്‍ക്ക് ഇടയുണ്ട്, യാത്രകള്‍ അടിക്കടി ചെയ്യേണ്ടതായി വരും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക്, ധാര.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടം, വിദേശ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ഗുണാനുഭവങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും.
വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ചലച്ചിത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വാര്‍ത്താ വിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണാനുഭവങ്ങളുണ്ടാകും, അക്കൗണ്ടിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അശ്രദ്ധയുണ്ടാകാതെ ശ്രദ്ധിക്കണം, കാര്‍ഷികരംഗത്ത് നേട്ടങ്ങള്‍ കൊയ്യാനാകും. ദോഷപരിഹാരം: ശാസ്താവിന് നീരാജനം.
ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിച്ച സ്ഥലത്തേക്ക് തൊഴില്‍ മാറ്റവും വരുമാനത്തില്‍ വര്‍ധനവും, സാമ്പത്തിക ബാധ്യത വര്‍ധിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാകും, വിവാഹകാര്യങ്ങള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് ഉചിത ബന്ധം വന്നു ചേരും, മാതുലന്മാരുടെ സഹായം ഉണ്ടാകും.
സഹപ്രവര്‍ത്തകരില്‍ നിന്നും സഹകരണം വര്‍ധിക്കും, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും അറിവ് പങ്കുവയ്ക്കുന്നതിനും സാധിക്കും, കാര്‍ഷിക കാര്യങ്ങളില്‍ നഷ്ടങ്ങളുണ്ടാകാന്‍ ഇടയുണ്ട്, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതയുണ്ടാകാം, ലോണ്‍, ചിട്ടി എന്നിവ ലഭിക്കുന്നതിനിടയുണ്ട്, പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.
മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ സ്ഥലത്ത് അംഗീകാരങ്ങളും ബഹുമതിയും തേടിയെത്താം, വിവാഹക്കാര്യങ്ങളില്‍ സ്വന്തം തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവം ഉണ്ടാകും, കാര്‍ഷിക കാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കും.
മുന്‍കോപം വര്‍ധിക്കുന്നതായിരിക്കും, കുടുംബാന്തരീക്ഷം കൂടുതല്‍ സന്തോഷ പ്രദമാകും, നാല്ക്കാലി സമ്പത്ത് വര്‍ധിക്കും, വാഹനം മാറ്റി വാങ്ങും, ആസൂത്രണ മികവോടെ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാകും, ഏറ്റെടുത്ത പ്രൊജക്റ്റുകള്‍ നിശ്ചിത സമയത്തു തന്നെ ചെയ്തു തീര്‍ക്കും, ജീവിതപങ്കാളിക്ക് പലവിധ നേട്ടങ്ങളുണ്ടാകും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക്, ധാര.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)
വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവം വര്‍ധിക്കും, തൊഴിലുമായി ബന്ധപ്പെട്ട് ദൂരയാത്രകള് നടത്തേണ്ടതായി വരും, പൂര്‍വിക സ്വത്ത് വില്‍ക്കേണ്ടതായി വരും, മാതൃബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും.
സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, ജീവിതപങ്കാളിക്ക് തൊഴിലില്‍ പുരോഗതിയുണ്ടാകും, ആശയവിനിമയത്തില്‍ അപാകതയുണ്ടാകാതെ ശ്രദ്ധിക്കണം, ശത്രുക്കള്‍ ക്ഷയിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം. ദോഷപരിഹാരം: ശിവന് വഴിപാട്.
മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും, തൊഴില്‍ സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കും, അര്‍ഹിച്ച അംഗീകാരം തേടിയെത്തും, കായിക മേഖലകളില്‍ തിളങ്ങാനാകും, സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ടാകും, ദേഹസുഖം കുറയും.
പലവിധ അസുഖങ്ങളുണ്ടാകും, തൊഴിലന്വേഷകര്‍ക്ക് അനുകൂല അറിയിപ്പുണ്ടാകും, സഹോദരങ്ങളില്‍ നിന്നും സഹായം ഉണ്ടാകും, ഇലക്ട്രോണിക് മേഖലകളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങള്‍, ആശുപത്രിവാസം വേണ്ടി വരും, ബന്ധുക്കളുടെ സഹായം ലഭിക്കും. ദോഷപരിഹാരം: ദേവി ക്ഷേത്രത്തില്‍ വഴിപാട്.