സ്പെഷ്യല്‍
30 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍വരുന്ന ദുരിതകാലം; ഇത് അനുഭവിക്കാത്തവരുണ്ടാകില്ല

ഒരാളിന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം അനുസരിച്ചു രണ്ട്, അല്ലെങ്കില്‍ മൂന്നു തവണ ജീവിതത്തില്‍ ഏഴരശനിയെന്ന മഹാദുരിതം അനുഭവിക്കേണ്ടി വരുന്നു. ( 30 വര്‍ഷത്തില്‍ ഒരു തവണ ഏഴര ശനി വരുന്നു.)

എല്ലാ കാര്യങ്ങള്‍ക്കും തടസ്സം, അലസത, അലഞ്ഞുതിരിയുക, ധന നഷ്ടം ദരിദ്രാവസ്ഥ മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക ജോലി നഷ്ടപ്പെടുക, ജോലി ലഭിക്കാന്‍ താമസ്സം, അന്യദേശത്ത് ജോലി ലഭിക്കുക, വിരഹം, സ്ഥാന ഭ്രംശം, മുന്‌കോമപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യീക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഡ പ്രവര്ത്തപനങ്ങളില്‍ ഏര്‌പ്പെ്ടുക, മാരക പ്രവര്ത്തിനകളുടെ കുറ്റം ഏല്‌ക്കേ ണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാ പുത്രാദികളുമായി കലഹം, പോലീസ് കേസ്സില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍ വാസം അനുഭവിക്കുക, വീടിന് കേടുപാടുകള്‍ സംഭവിക്കുക, വീട് വില്‍ക്കേണ്ടി വരിക, ആപത്ത്, അപമൃത്യു എന്നിവയുണ്ടാവുക ഇതെല്ലാം ഏഴര ശനിയുടെ പൊതുവായ  ഫലങ്ങളാണ്.
ശനി ഒരു രാശി കടക്കാന്‍ രണ്ടര വര്‍ഷം എടുക്കുന്നു. ജാതകന്റെ കൂറിന്റെ ( ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ ) 12, 1, 2 ഈ സ്ഥാനങ്ങളില്‍ കൂടി ശനി ചാരവശാല്‍ സഞ്ചരിക്കുന്ന കാലത്തെയാണ് ഏഴര ശനി എന്നു പറയുന്നത്.

ആദ്യം വരുന്ന ഏഴര ശനി ജാതകന്റെ മാതാപിതാക്കള്‍ക്ക് ദോഷം ചെയ്യുന്നു. രണ്ടാമത് വരുന്ന ഏഴര ശനി ജാതകന്‍ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ നല്‍കുന്നു. (ഗൃഹ നിര്‍മ്മാണം, ഉദ്യോഗത്തില്‍ മാറ്റം, വിവാഹം, വിദേശയാത്ര തുടങ്ങിയവ).

മൂന്നാമത് വരുന്ന ഏഴര ശനി ജാതകന്‍ മോക്ഷത്തെ നല്‍കുന്നു. ഏഴര ശനി കാലത്ത് ജാതകന്‍ ഏറ്റവും അധികം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ജന്മത്തില്‍ (കൂറില്‍ ) ശനി സഞ്ചരിക്കുന്ന കാലമാണ്. ഏറ്റവും കാഠിന്യം കുറഞ്ഞത് കൂറിന്റെ രണ്ടില്‍ ശനി സഞ്ചരിക്കുന്ന കാലമാണ്.

Related Posts