സ്പെഷ്യല്‍
കണ്ണ് കണ്ടാലറിയാം സ്വഭാവം

മനുഷ്യശരീരത്തിലെ ഓരോ അവയവവും അയാളുടെ സ്വഭാവം പറയുമെന്നാണ്. മുഖം നോക്കിയും കൈനോക്കിയും ഫലങ്ങളും ആളുകളുടെ സ്വഭാവങ്ങളുമൊക്കെ പറയാറുണ്ട്. ഒരാളുടെ കണ്ണുകണ്ടാല്‍ അയാളുടെ സ്വഭാവം തിരിച്ചറിയാന്‍ കഴിയും.

വലിയ കണ്ണുകള്‍ ഉള്ളവര്‍ അലസരാണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍, അത് പ്രൗഢതയുടെ ലക്ഷണമായും പറയുന്നു. കുഴിഞ്ഞ കണ്ണുകള്‍ വലിയ മനസിനെയാണ് സൂചിപ്പിക്കുന്നത്. ഇത് പാണ്ഡിത്യലക്ഷണത്തിന്റെ സൂചനകൂടിയാണ്.

ചെറിയ കണ്ണുകള്‍ എന്തും വിശ്വസിക്കുന്ന വിവരമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പ് നിറമുള്ള കൃഷ്ണമണി അന്വേഷണവാഞ്ചനയേയും പച്ചനിറമുള്ള കൃഷ്ണമണി ധാരാളിത്തത്തെയും തുളച്ചുകയറുന്ന കൂര്‍ത്തകണ്ണുകള്‍ ഗൂഢലക്ഷ്യങ്ങളേയും നിയമനിഷ്ഠയില്ലായ്മയേയുമാണ് സൂചിപ്പിക്കുന്നത്.

Related Posts