സ്പെഷ്യല്‍
ഗുരുവായൂരപ്പന്റെ പരീക്ഷണം വിവരിച്ച് ഭക്തന്റെ പോസ്റ്റ് വൈറലാകുന്നു

ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://chat.whatsapp.com/HY5sQsIhDGv7h3MnT2Pm7m

ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങള്‍ അനവധിയാണ്. തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് Prakash Sivaramapillai എന്ന ഭക്തന്‍. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ.
ഗുരുവായൂർ അന്നദാനത്തിൽ എനിക്കുണ്ടായ ഒരു ദിവ്യാത്ഭുതം ഞാൻ എന്റെ സുഹൃത്തുക്കളോട് പങ്കുവെയ്ക്കുന്നു !

ഏഴു ദിവസത്തെ വ്രതം നോക്കി ഗുരുവായൂരപ്പന്റെ തിരുമുന്നിൽ എനിക്ക് മൂന്ന് റൗണ്ട് ശയന പ്രദക്ഷിണം വഴിപാട് ഉണ്ടായിരുന്നു. ഇതിന്റെ തലേദിവസം ഭഗവാന്റെ മുന്നിൽ ഒരു ഭജനം വഴിപാടും ഉണ്ടായിരുന്നു. നിർമ്മാല്യം മുതൽ രാത്രി തിരുനട അടച്ച് നെയ്യ് സേവിച്ചതിനു ശേഷം മാത്രം ഒരു നേരം ആഹാരം കഴിച്ചു.

അങ്ങനെ ഭജനം വഴുപാട് പൂർവ്വാധികം ഭംഗിയായി നടന്നു. പിറ്റേ ദിവസം ശയനപ്രദക്ഷിണ വഴുപാട് ഉള്ളതിനാൽ ആഹാരം വളരെ ക്രമീകരിച്ച് (ലഘു ഭക്ഷണം മാത്രം കഴിച്ച്) വൈകിട്ട് ശീവേലി കഴിഞ്ഞതിനു ശേഷം 5.30 ന് മൂന്നു റൗണ്ട് ശയനപ്രദക്ഷിണ വഴുപാടും ഭഗവാന്റെ അനുഗ്രഹത്താൽ ഭംഗിയായി ചെയ്യാൻ കഴിഞ്ഞു. ശേഷം രാത്രിയിൽ ഭഗവാന്റെ അന്നദാനം കഴിക്കാൻ ഇരുന്നു.

എന്റെ കൂടെയിരിക്കുന്ന എല്ലാ ഭക്തർക്കും ആഹാരം വിളമ്പുന്നു. അടുത്തത് എന്റെ ഇലയിൽ വിളമ്പി അവർ മുന്നോട്ട് പോയി. എന്റെ ഇലയിൽ നോക്കിയപ്പോൾ എനിക്ക് സങ്കടം സഹിക്കാവുന്നതിലും അപ്പുറം ആയി. കാരണം പിച്ചവെച്ച് നടക്കുന്ന പ്രായത്തിൽ കൊച്ചുകുഞ്ഞുങ്ങൾക്ക് അമ്മമാർ വിളമ്പുന്നതു പോലെ എന്റെ ഇലയിലെ ചോറ് കണ്ട് ഞാൻ വിഷമിച്ചു.

തലേന്നു മുതൽ പിറ്റേ ദിവസം വരെയുള്ള ആഹാര ക്ഷീണം കാരണം നല്ല വിശപ്പും, ക്ഷീണവും അനുഭവിക്കുന്ന എന്റെ മുന്നിലെ ഇലയിൽ വിളമ്പിയ ചോറ് കണ്ട് എന്റെ ഗുരുവായൂരപ്പാ ഇതു കണ്ടോയെന്ന് അറിയാതെ ഞാൻ വിളിച്ചു പോയി.

കൊച്ചു കുട്ടികളുടെ ഇലയിൽ പോലും ഇല നിറച്ച് ചോറ് വിളമ്പുന്നു.എങ്കിലും വിശപ്പു കാരണം ഞാൻ ആ ചോറ് വാരി കഴിച്ചു കൊണ്ടിരിക്കേ എന്റെ വിശപ്പും, ക്ഷീണവും വളരെ പെട്ടെന്ന് തന്നെ മാറിയെന്ന് മാത്രമല്ലാ വയറ് നിറഞ്ഞ്, ഒരു വറ്റു പോലും ബാക്കിയുള്ളതിൽ നിന്നും എനിക്ക് കഴിക്കാൻ കഴിഞ്ഞില്ല ! ആ ബാക്കി വന്ന ചോറ് അവിടെ വെച്ചിട്ട് ഞാൻ എഴുന്നേറ്റു പോയി.

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിത്തുടങ്ങി. ആ സത്യം ഞാൻ മനസ്സിലാക്കി ! അവിടുത്തെ പരീക്ഷണം ഞാൻ മനസ്സിലാക്കി ! ശേഷം കിഴക്കേ നടപ്പന്തലിനു മുമ്പിൽ നിന്ന് സംഭവിച്ച കാര്യങ്ങൾ പിറുപിറുത്ത് ഭഗവാനോട് ഉള്ളുരുകി പ്രാർത്ഥിച്ചു നിന്നു പോയി.

(കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ )

 

Related Posts