സ്പെഷ്യല്‍
ഏകാദശിവിളക്ക് ഇന്ന് മുതല്‍; ഈ ദിവസങ്ങളില്‍ ഗുരുവായൂരപ്പനെ തൊഴുതാല്‍

ഗുരുപവനപുരേശന് വൃശ്ചികമാസത്തിലെ ഏകാദശിയോടനുബന്ധിച്ച് ഭക്തജനങ്ങൾ സമർപ്പണബുദ്ധ്യാ നടത്തുന്ന പ്രധാനമായ വഴിപാടാണ് രാത്രി അത്താഴപ്പൂജക്കുശേഷം നടക്കുന്ന ചുറ്റുവിളക്കാചാരം. ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാസംപ്രദായങ്ങളു.,ആചാരസംപ്രദായങ്ങളും , ചിട്ടപ്പെടുത്തിയത് ആദിശങ്കരാചാര്യസ്വാമികളാണെന്ന് ക്ഷേത്രം ചരിത്രം ഉദ്ഘോഷിക്കുന്നു.അതൂകൊണ്ടുതന്നെ നിത്യം ഗുരുവായൂരിൽ ആചാര്യസ്മരണയും നടന്നുവരുന്നു. ഭഗവാന്റെ ചുറ്റുവിളക്കിന് ഇത്രയും പ്രാധാന്യം കൈവന്നതും ഇതുകൊണ്ടത്രെ. ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചുറ്റുവിളക്കാചാരത്തിന്ക്ഷേത്രസന്നിധിയിൽ വന്ന് ഭഗവാനെ ഒന്ന് കൺകുളിർക്കെ കണ്ടാൽ, ഒരുദീപമെങ്കിലും തെളിയിക്കാൻ കഴിഞ്ഞാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിർല്ലോഭമാണെന്ന് ഭാഗവത ആചാര്യന്മാരും ഭക്തവൃന്ദവും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാവാം ഈ സന്നിധിയിൽചുറ്റുവിളക്ക് വഴിപാട് നടത്താൻ ഇത്രയും ഭക്തജനത്തിരക്ക് വർദ്ധിച്ചു വരുന്നതും.

അരലക്ഷം രൂപയോളം ചെലവു വരുന്നചുറ്റുവിളക്ക് വഴിപാടിന് ഇന്നും ഭക്തജനം ക്യൂ നിൽക്കുന്ന സാഹചര്യമാണിന്ന്. സാധാരണ ദിവസത്തെ ചുറ്റുവിളക്കാചാരചടങ്ങുകളായാലും വിളക്കാഘോഷങ്ങൾക്ക് വിശേഷവിധിയായി ലക്ഷങ്ങൾചെലവിടുന്ന വാദ്യഘോഷങ്ങളാലും കലാ പരിപാടികളാലും ചുറ്റുവിളക്ക് വഴിവാടു നടത്തുന്ന ഭക്തൻ ചടങ്ങുകളുടെ ഭാഗമായി സമാപനവേളയിൽ ചേങ്ങിലയിൽ എട്ടേകാൽ രൂപ സമർപ്പിക്കുന്ന നടക്കൽപ്പണസമർപ്പണം എന്ന ആചാരപരമായ ഒരു ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമാണ്.അതിനു ശേഷമേ ഗജവാഹനത്തിനുമുകളിൽ നിന്നും ഭഗവാന്റെ സ്വർണ്ണത്തിടമ്പ് താഴെ ഇറക്കാറുള്ളൂ എന്നത്പരിപാവനമായ ഈ വിളക്കാചാരത്തിന്റെ പ്രസക്തിയേറുന്നു.

ഈവർഷം 2022 നവംബർ 4ന് ഗുരുവായൂരപ്പന് ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് വഴിപാട് നടത്തുന്നത് പാലക്കാട് ദേശത്തെ പൗരാണികമായിട്ടുള്ള പറമ്പോട്ടു കുടുംബം വകയാണ്. ഈ കുടുംബക്കാർ എന്ന് തുടങ്ങി ഈ വഴിപാട് എന്നൊന്നും വ്യക്തമല്ലെങ്കിലും സാമൂതിരിരാജഭരണകാലത്തെ രേഖകളിലൂടെ ചികയുമ്പോൾ 1940 കളിൽ പറമ്പോട്ട് അച്ചുതന് തീട്ടു പ്രകാരം വഴിപാടിന് അനുമതി നൽകുന്നതായി കാണാം.അതിങ്ങനെയാണ് കൃത്യമായി പറഞ്ഞാൽ എട്ടു പതീറ്റാണ്ടു മുമ്പ് 1940 ജനവരി 8 ന് സാമൂതിരി രാജയുടെ ഉത്തരവിങ്ങനെ.

ഗുരുവായൂർ ദേവസ്വം മാനേജര കണ്ടുകാര്യമാവിത……പറമ്പോട്ട് അച്ചുതൻ അടവാക്കിയ പലിശസംഗതിയെപ്പററി മാനേജർ 29.12.1939 ന് ബോധിപ്പിച്ച റിപ്പോർട്ട് വായിച്ചു.അച്ചുതൻ അടവാക്കിയ 219 ക.2 അണയുടെ 1928 ഫിബ്രവരി 13 ന് മുതൽക്ക് കൊല്ലത്തിൽ 3 ശതമാനം ക.പ്രകാരമുള്ള പലിശ കൊടുപ്പാനും മെപ്പടി സംഖ്യയും പലിശയും കൂടി കോ.ഓപ്പറേറ്റീവ് ബാങ്കിൽ സ്ഥിരം സൂക്ഷിപ്പിന് കൊടുപ്പാനും അവിടെ നിന്നു കിട്ടുന്ന പലിശ കൊണ്ട് 14.12.39 ആനുത്തെ. 237 ആം നമ്പ്ര തീട്ടിൽ പറഞ്ഞപ്രകാരം അച്യുതന്റെ ഇഷ്ടപ്രകാരമുള്ള വഴിപാട് നടത്താനും അനുവദിച്ചിരിക്കുന്നു.
എന്നാൽ കൊല്ലം 1115 മതം ധനു ഞായറ 24 നുത്തെ തീട്ടുപ്രകാരം നടന്നുകൊൾകയും ചെയ്ക…. ഒരുപക്ഷേ പറമ്പോട്ട് അച്ചുതനെന്ന ഭക്തൻ 82 വർഷം മുമ്പ് അപേക്ഷ നൽകിയതും സാമൂതിരിപ്പാടു തമ്പുരാൻ അനുമതി നൽകിയതും ഇന്നും ഗുരുവായൂരപ്പന്റെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച നടന്നുവരുന്ന ആദ്യത്തെ ചുറ്റുവിളക്ക് വഴിപാടിന് ആയിരിക്കാം.1951 വരെ മരനാട് എന്നവർ നടത്തിയിരുന്ന അഞ്ചാം ദിവസത്തെ ഏകാദശി വിളക്ക് അദ്ദേഹം നടത്താൻ തയ്യാറാവാത്തതിനാൽ എടത്രനാട് എന്നവരുടെ വകയായി 1127വൃശ്ചികം 10 ന് നെയ്‌വിളക്കായി നടത്താൻ സാമൂതിരി രാജയുടെ 26.11.1951 ലെ തിട്ടൂരവും സാമൂതിരി ഭരണകാലത്തെ ചരിത്രരേഖകളാണ്.

108 വർഷംമുമ്പ് വരെ ഗുരുവായൂരപ്പന്റെ ഏകേദശിക്ക് എഴുന്നള്ളിപ്പിന് ആനകൾക്ക് പൊന്നിൻ തലെക്കെട്ടും,കൂടാതെ ജീവതയും ഉപയോഗിച്ചിരുന്നതായി രേഖകൾ സൂചനയുണ്ട്. ക്ഷേത്രം കാര്യസ്ഥൻ ആയിരുന്ന മേലേപ്രത്ത് കോന്തിമേനാന് 1914 നവംബർ 9 ലെ സാമൂതിരിപ്പാടു തമ്പുരാന്റെ തിട്ടൂരത്തിൽ ഗുരുവായൂരപ്പന്റെ ഏകാദശി മഹോത്സവത്തിന് ഭണ്ഡാരങ്ങൾ സ്ഥാപിക്കാനും മേൽനോട്ടത്തിനും 3 കാവൽക്കാരേയും നായകൻ കുഞ്ചു നായരേയും നിയോഗിച്ചയക്കുന്നതായും,അരിക്കാരായി(ദഹണ്ഡം) മേലെമഠം ശാമുപട്ടരേയും,ചന്ദ്രശെഖരപുരം കൃഷ്ണപട്ടരെയും , ഭണ്ഡാരം തുറക്കുന്നതിനും ഭണ്ഡാരം അറയിൽ നിന്നും പൊന്നിൻ തലെക്കെട്ടും ജീവതയും എടുക്കാനും,തിരികെ വെക്കാനും ചുമതലയോടെ ഭണ്ഡാരം അറയുടെ താക്കോലുകളോടെ ശ്രീമാൻ ഗോപാലമേനോനേയും അയചാചിട്ടുണ്ടെന്നും വ്യക്തമാക്കുന്ന സാമൂതിരി രേഖകൾ കൗതുകകരമാണ്.

പഴമയുടെ പെരുമ യോടെ പൗരാണികമായ ചടങ്ങുകളോടെ ആചാരങ്ങളോടെ ഗുരുവായൂരപ്പന്റെ ഏകാദശീമഹോത്സവത്തിന് ഭക്തജനങ്ങളുടെയും,സംഘടനകളുടേയും,സ്ഥാപനങ്ങളുടേയും ഭക്തന്മാരുടെയും വഴിപാടു സമർപ്പണമായി നടത്തുന്ന പൗരാണികമായ ചുറ്റുവിളക്കുകൾ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലേയും പോലീസ് സേനാംഗങ്ങളുടെയും വകയായും, ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരുടെയും മറ്റുദ്യോഗസ്ഥാനുദ്യോഗസ്ഥരുടേയും വക്കീൽ ഗുമസ്തൻമാർ വക്കീലന്മാർ എന്നിവരുടെയും ആത്മസമർപ്പണമായി നടന്നുവന്ന ഗുരുവായൂരപ്പനുള്ള ചുറ്റുവിളക്കുവഴിപാടുകൾക്ക് വർഷങ്ങളോളം പഴക്കമുള്ള താണ്. പല സനങദർഭങ്ങളിലായി കാരണങ്ങളെ ക്കൊണ്ട് വഴിപാട് നടത്താൻ കഴിയാതെ വന്ന കുടുംബങ്ങൾ ക്കു പകരം മറ്റു പല ഭക്തൻമാരും,ഭക്തസംഘടനകളും ചുറ്റുവിളക്ക് വഴിപാട് നടത്താൻ തയ്യാറായി. വീണ്ടുമിതാ ഗുരുവായൂർ ഏകാദശി മഹോത്സവം സമാഗതമായി.2022 നവംബർ 4 ന് വെള്ളിയാഴ്ച പൗരാണികതറവാടായ പറമ്പോട്ട് കുടുംബം വകയായി നടത്തുന്ന ചുറ്റുവിളക്കോടെഗുരുവായൂരപ്പന്റെ 30 ദിവസത്തെ ഏകാദശി വിളക്കുകൾ സമാരംഭിക്കൂന്നു.ഏകാദശി വിളക്കാഘോഷം ഭക്തജനങ്ങളുടെ പ്രാർത്ഥനയോടെ ഐശ്വര്യപൂർണ്ണമാകട്ടെ.ഗുരുവായൂരപ്പൻ കൃപാകടാക്ഷം ചൊരിയട്ടെ.നമുക്ക് പ്രാർത്ഥിക്കാം.നാരായണ

സമ്പാദകൻ : രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ,
ഗുരുവായൂർ ദേവസ്വം
______________________
കടപ്പാട്: വള്ളത്തോൾ വിദ്യാപീഠം,ശുകപുരം ഗുരുവായൂരപ്പൻ മാസിക, ഭക്തപ്രിയ

Related Posts