സ്പെഷ്യല്‍
ജനുവരി 6ന് വിഷ്ണുഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

ഒരുമാസത്തില്‍ വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും ഏകാദശികളുണ്ട്. അതായത് ഒരുമാസം രണ്ട് ഏകാദശികള്‍വരും. ഒരു വര്‍ഷം 24 ഏകാദശികള്‍. ഓരോ ഏകാദശിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ഇത്തവണത്തെ ഏകാദശി ജനുവരി 6 തിങ്കളാഴ്ചയാണ്‌. ഈ ഏകാദശിക്ക് നിഷ്ഠയോടെ വ്രതമെടുത്താല്‍  സര്‍വ്വൈശ്വര്യം വന്നുചേരുമെന്നാണ് വിശ്വാസം.

ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്. രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്.

ഏകാദശീവ്രതത്തില്‍ പ്രധാനപ്പെട്ടതാണ് ഹരിവാസര സമയം. ഈ സമയം ഭഗവാന്റെ സാന്നിധ്യം ഭൂമിയില്‍ കൂടുതലുണ്ടാകുമെന്നാണ് വിശ്വാസം. ഈ സമയം ഭഗവദ്‌നാമങ്ങള്‍ ഉരുവിടുകയും പൂര്‍ണ ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നത് അത്യുത്തമമാണ്.

ജപിക്കേണ്ട മന്ത്രങ്ങള്‍:

ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ

വിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.

അഷ്ടാക്ഷരമന്ത്രം 

‘ഓം നമോ നാരായണായ ‘

ദ്വാദശാക്ഷരമന്ത്രം 

‘ഓം നമോ ഭഗവതേ വാസുദേവായ’

Related Posts