നക്ഷത്രവിചാരം
വ്യാഴത്തിന്റെ രാശിമാറ്റം നിങ്ങള്‍ക്കെങ്ങനെ?; ദോഷപരിഹാരം സഹിതം

1196 വൃശ്ചികമാസം 5 ന്,  (2020 November 20 ന്) വെള്ളിയാഴ്ച തൃശൂര്‍ സൂര്യോദയ പ്രകാരം ഉദയാല്‍പരം 15 നാഴിക 27 വിനാഴികയ്ക്ക് (IST. 12.37 P.M. ന്) വ്യാഴം ധനു രാശിയില്‍ നിന്ന് മകര രാശിയിലേക്ക് പ്രവേശിക്കുന്നു.

1196 മീനം 22 വരെ (2021  ഏപ്രില്‍ 5) IST 11.37 P.M. വരെ മകരം രാശിയില്‍ സ്ഥിതനായിരിക്കും.

വ്യാഴത്തെ സര്‍വ്വേശ്വരനായിത്തന്നെയാണ് ജ്യോതിഷത്തില്‍ വിവരിക്കുന്നത്. ‘സര്‍വ്വേശ്വര കാരകനായ വ്യാഴം’ എന്ന പദമാണ് ഇതിന് ആചാര്യന്മാര്‍ ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ വ്യാഴം ദുഃസ്ഥാനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പൊതുവെ ജാതകന് നിര്‍ഭാഗ്യവും, ഈശ്വരാധീനക്കുറവും അനുഭവപ്പെടും. മറിച്ച് വ്യാഴം ഇഷ്ട ഭാവങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഭാഗ്യപുഷ്ടിയും ദൈവാധീനവും വര്‍ദ്ധിക്കുന്നതുമാണ്.

പ്രശ്‌ന സമയത്ത് ദൈവജ്ഞന്‍ ദൈവാനുകൂല്യം നോക്കുന്നത് വ്യാഴസ്ഥിതി അനുസരിച്ചാണ്.

‘സര്‍വേശ്വരാണാം ധിഷണേസ്തി നിത്യം സാന്നിദ്ധ്യമസ്മാത് ധിഷണേ?നുകൂലേ പ്രായോ?നുകൂലാ സകലാശ്ച ദേവാ- സ്തല്‍’

(പ്രശ്‌നമാര്‍ഗ്ഗം

എല്ലാ ഈശ്വരന്മാരുടെയും സാന്നിദ്ധ്യം വ്യാഴത്തില്‍ ഉണ്ട്. അതിനാല്‍ വ്യാഴാനുകൂല്യം ഉണ്ടെങ്കില്‍ സാമാന്യേന ദേവാനുകൂല്യമുണ്ട് (എല്ലാ ദേവന്മാരുടെയും ആനുകൂല്യമുണ്ട്) എന്നു പറയാം.

2, 5, 7, 9, 11 ഭാവങ്ങളില്‍ വ്യാഴം സഞ്ചരിക്കുമ്പോള്‍ ശുഭാനുഭവങ്ങളും,

ജന്മം (1), 3, 4, 6, 8, 10, 12 ഭാവങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അശുഭാനുഭവങ്ങളും പ്രദാനം ചെയ്യും.

വ്യാഴത്തിന് മകരം നീച രാശിയാണ്. എങ്കിലും ഗുണഫലങ്ങള്‍ പറഞ്ഞിട്ടുളള രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ലഭിക്കും.

ഈ ഫലത്തോടൊപ്പം ഓരോരുത്തരുടേയും ജാതക പ്രകാരമുളള ദശാപഹാരങ്ങളും കണ്ടകശ്ശനി, ഏഴരശ്ശനി, മറ്റു ഗ്രഹങ്ങളുടെ മാറ്റം എന്നിവ കൂടി പരിഗണിക്കണം.

ഇത് ഓരോ രാശിക്കാരുടെയും പൊതുവായ ഫലങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം മേടക്കൂറുകാര്‍ക്ക്

ദശമസ്ഥിതേ തു ധിഷണേ

സ്ഥാനാര്‍ഥനാശാദികം

വ്യാഴം പത്താം ഭാവത്തില്‍. അത്ര നല്ല ഫലങ്ങളല്ല.

സ്ഥാനഭ്രംശം, ദ്രവ്യനാശം,

ഗുരുദ്വേഷം, കര്‍മ്മ സംബന്ധമായ തടസ്സങ്ങള്‍,

കലഹം, ഉന്നതാധികാരികളുടെ അതൃപ്തി എന്നിവ ഫലം

കാര്‍ത്തിക 2, 3, 4, പാദങ്ങള്‍ രോഹിണി, മകയിരം 1, 2 പാദങ്ങള്‍ ഇടവക്കൂറുകാര്‍ക്ക്

ഭാര്യാപുത്രധനാഗമോ നിപുണതാ സിദ്ധിശ്ച കര്‍മാജ്ഞയോദ്ധര്‍മ്മസ്‌തേ

വ്യാഴം ഒന്‍പതില്‍ ഭാഗ്യസ്ഥാനത്ത് സഞ്ചരിക്കുന്ന കാലമാണ്. നല്ല സമയമാണ്.

ബന്ധുസുഖം

ധനലാഭം, കാര്യഗുണം ഭാര്യാസുഖം / ഭര്‍തൃസുഖം പുത്രസൗഖ്യം, ആജ്ഞാ സിദ്ധിയും, അധികാര ശക്തി, സാമര്‍ത്ഥ്യം, ശത്രു നാശം എന്നിവ ഫലം

മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍ ചേരുന്ന മിഥുനക്കൂറുകാര്‍ക്ക്

ത്രീവ്രാ ദുഃഖഗദാ നിബന്ധനമജസ്രാദ്ധ്വാടനം ചാഷ്ടമേ.

അഷ്ടമത്തില്‍ വ്യാഴം സഞ്ചരിക്കുന്ന കാലമാണ്. ഇത് വളരെ ദോഷ കാലമാണ്.

കഠിന ദുഃഖം, ബന്ധനം, രോഗങ്ങള്‍, അത്യദ്ധ്വാനം, മരണഭയം, അപവാദം, ബന്ധുകലഹം, കാര്യ തടസ്സം,  കുടുബകലഹം, വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ അലസത എന്നീ ഫലങ്ങള്‍

പുണര്‍തം നാലാം പാദം, പൂയം, ആയില്യം ചേരുന്ന കര്‍ക്കിടക കൂറുകാര്‍ക്ക്

ധീ വാങ് നൈപുണമര്‍ത്ഥ സിദ്ധി തരുണീഭോഗാദികം സപ്തമേ

വ്യാഴം ഏഴില്‍ സഞ്ചരിക്കുന്ന കാലമാണ്. വളരെ നല്ല സമയമാണ്.

ധനലാഭം, സ്ത്രീസുഖം / പുരുഷസുഖം, സ്ഥാനലാഭം, ഗൃഹസുഖം, കാര്യസിദ്ധി, ബുദ്ധി വര്‍ദ്ധന, വാക് സാമര്‍ത്ഥ്യം,

വ്യവഹാരങ്ങളില്‍ ജയം,  വിവാഹം, കുടുബത്തില്‍ ദാമ്പത്യ ഐക്യത, വിദേശ യാത്ര / ജോലി എന്നിവ ഫലം.

മകം, പൂരം, ഉത്രം ഒന്നാം പാദം ചിങ്ങക്കൂറുകാര്‍ക്ക്

ജീവേ തന്ധൂഷി ഷഷ്ഠഭേ നഹി സുഖം തത്സാധനേ സത്യപി

വ്യാഴം ആറില്‍ സഞ്ചരിക്കുന്ന കാലമാണ്. അത്ര ശോഭനമായ സമയമല്ല.

വളരെ ദോഷമാണ്.

ധാരാളം സുഖത്തിനു വകയുണ്ടായിരുന്നാല്‍ത്തന്നെയും എല്ലാം ദുഃഖമായി കരുതി ക്ലേശിക്കുന്ന സ്വഭാവം,  മനോമാന്ദ്യം, ധനനഷ്ടം, സുഖഹാനി,

കടബാദ്ധ്യത, ശത്രു വര്‍ദ്ധന, രോഗദുരിതങ്ങള്‍,

ആശുപത്രി വാസം എന്നീ ഫലങ്ങള്‍.

ഉത്രം 2, 3, 4 പാദങ്ങള്‍,  അത്തം, ചിത്തിര 1, 2 പാദങ്ങള്‍ ചേരുന്ന കന്നിക്കൂറുകാര്‍ക്ക്

അശ്വോക്ഷാത്മജഹേമരത്‌ന തരുണീ വാസോ ഗൃഹാപ്തിഃ സുതേ.

വ്യാഴം അഞ്ചില്‍  സഞ്ചരിക്കുന്ന കാലമാണ്.  വളരെ നല്ല സമയമാണ്.

വാഹനലാഭം, സന്താന യോഗം, സന്താന സൗഖ്യം,

വസ്ത്രലാഭം, നവീന ഗൃഹലാഭം, സ്വര്‍ണ്ണ രത്‌നാദികളുടെ ലാഭം,

സ്ത്രീ / പുരുഷ സുഖം, ധനലാഭം, ഈശ്വര ചിന്ത,

വിദ്യയില്‍ ഉയര്‍ച്ച എന്നീ ഫലങ്ങള്‍

ചിത്തിര 3, 4 പാദങ്ങള്‍ ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍ ചേരുന്ന തുലാക്കൂറുകാര്‍ക്ക്

ക്ലേശാ ബന്ധുജനോത്ഥിതാ ന ച സുഖം കുത്രാപി ബന്ധുസ്ഥിതേ.

വ്യാഴം നാലില്‍ സഞ്ചരിക്കുന്ന കാലമാണ്. അത്രനല്ല സമയമല്ല

ബന്ധുക്ലേശം, സഹജാരിഷ്ടം, വ്യസനം, സുഖഹാനി, മാതൃതുല്യര്‍ക്ക് ക്ലേശാനുഭവം, വാഹന സംബന്ധമായ പ്രശ്‌നങ്ങള്‍, ഗൃഹസംബന്ധമായും, ഭൂമിസംബന്ധമായും ഉള്ള പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് അലസത എന്നീ ദോഷ ഫലങ്ങള്‍.

വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട ചേരുന്ന വൃശ്ചികക്കൂറുകാര്‍ക്ക്

ഭ്രംശഃ സ്വാല്‍ പദതശ്ച കാര്യവിഹതിര്‍ നൃണാം തൃതീയസ്ഥിതേ

വ്യാഴം മൂന്നില്‍ സഞ്ചരിക്കുന്ന കാലമായതിനാല്‍

അത്ര നല്ല സമയമല്ല. സൂക്ഷിക്കേണ്ട കാലമാണ്.

സ്ഥാനഭ്രശം, കാര്യവിഘ്‌നം,

ജനമത്സരം, മനസ്താപം,

സഹോദരങ്ങളുമായി ശത്രുത, അവരുമായി അകല്‍ച്ച എന്നിവ ഫലം

മൂലം, പുരാടം, ഉത്രാടം ഒന്നാം പാദം ചേരുന്ന ധനു രാശിക്കാര്‍ക്ക്

ലാഭോ അര്‍ത്ഥസ്യ രിപുക്ഷയശ്ച സുദൃശാം ഭോഗോ  ദ്വിതീയസ്ഥിതേ

വ്യാഴം രണ്ടില്‍ സഞ്ചരിക്കുന്ന കാലമാണ് പൊതുവെ നല്ല സമയമാണ്.

ധനലാഭം, ശത്രുനാശം, സ്ത്രീസുഖം, വിദ്യയ്ക്ക് ഉന്നതി, വിവാഹ സാദ്ധ്യത,

സാമ്പത്തിക അഭിവൃദ്ധി, വാക് ശുദ്ധി എന്നീ ഗുണ ഫലങ്ങള്‍

ഉത്രാംടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍ ചേരുന്ന മകരക്കൂറുകാര്‍ക്ക്

സ്ഥാനഭ്രംശം ധനക്ഷയൗ കലഹധീജാഡ്യേ

ഗുരൗ ജന്മഗേ.

വ്യാഴം ജന്‍മ രാശിയില്‍ സഞ്ചരിക്കുന്ന കാല

മാണ്. അത്ര നല്ലതല്ല.

സ്ഥാനഭ്രംശം, ധനനാശം, സ്വജനകലഹം, മനോജഡത, സ്വന്തമായി ആരോഗ്യ പ്രശ്‌നങ്ങള്‍, മാനഹാനി എന്നീ അശുഭ ഫലങ്ങള്‍.

അവിട്ടം 3, 4 പാദങ്ങള്‍ ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍ ചേരുന്ന കുഭക്കൂറുകാര്‍ക്ക്

ദീര്‍ഘാദ്ധ്വാടന മുഗ്ര ദുഃഖജനനം ചാന്ത്യസ്ഥിതേ സംഭവേല്‍

വ്യയ സ്ഥാനമായ പന്ത്രണ്ടില്‍ വ്യാഴം സഞ്ചരിക്കുന്ന കാലം അത്ര നല്ല സമയമല്ല.

ദൂരസഞ്ചാരം, അസഹ്യദുഃഖം, ധനനഷ്ടം,

പ്രധാനമായി തൊഴില്‍ നഷ്ടം, അലച്ചില്‍, ശരീരക്ലേശം, വന്‍ചിലവുകള്‍, അനാവശ്യ കാര്യങ്ങള്‍ക്ക് ധനവ്യയം, സാമ്പത്തിക സ്രോതസ്സ് അടയുക ഇത്യാദി ദോഷഫലങ്ങള്‍

പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി ചേരുന്ന മീനക്കൂറുകാര്‍ക്ക്

ലാഭസ്ഥേ അഭിമതാര്‍ത്ഥ ലബ്ധിരിതരസ്ഥാനാപ്തിരിത്യാദികം

വ്യാഴം ലാഭസ്ഥാനമായ പതിനൊന്നില്‍ സഞ്ചരിക്കുന്ന കാലഘട്ടമാണ്.

പൊതുവെ നല്ല സമയമാണ്.

ഇഷ്ടകാര്യ സിദ്ധി, സ്ഥാനഗുണം, ധനലാഭം,

വിദേശ യോഗം, ആരോഗ്യം

എന്നീ സല്‍ഫലങ്ങള്‍

 

ദോഷപരിഹാരമായി

വ്യാഴാഴ്ചദിവസം വിഷ്ണുപ്രീതി വളരെ പ്രധാനം. പാല്‍പ്പായസം,  ത്രിമധുരം, വിഷ്ണു സഹസ്രനാമ ജപം, വിഷ്ണു സഹസ്രനാമസ്രവണം ദ്വാദശാക്ഷരീ മന്ത്രജപം

(ഓം നമോ ഭഗവതേ വാസുദേവായ)

നവഗ്രഹപ്രതിഷ്ഠയുളള ക്ഷേത്രത്തില്‍

വ്യാഴന് പ്രത്യേകം അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കല്‍ എന്നിവയാണ് ലളിതമായി ചെയ്യാവുന്ന പരിഹാരങ്ങള്‍.

(ശ്ലോകങ്ങള്‍ക്ക് കടപ്പാട് ജ്യോതിഷ ഗുരുനാഥന്‍)

തയാറാക്കിയത്:

Siva Mannar

98 19 27 71 44

 

 

 

 

 

Related Posts