വാസ്തു
ഇടവമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(മെയ് 15 മുതല്‍ ജൂണ്‍ 15 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, ഇളയസഹോദരങ്ങള്‍ക്ക് അല്‍പ്പം ദോഷസമയം, ആഗ്രഹങ്ങള്‍ നടപ്പാകും, ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാകും, സന്താനങ്ങളുടെ വിവാഹകാര്യങ്ങളുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. അയല്‍വാസികളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ബോധപൂര്‍വം ശ്രമിക്കും, വാഹനലാഭം, പെണ്‍സന്താനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം, നാല്‍ക്കാലികള്‍ക്കു നാശം, സര്‍ക്കാര്‍ ആനുകൂല്യം, വാക് ദോഷം, അടുത്തബന്ധുക്കളുമായി കലഹം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സമ്മര്‍ദങ്ങള്‍ക്കടിപ്പെടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാക്കുന്നതിനു സാധിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം, ബന്ധുക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രമ്യമായി പരിഹരിക്കുന്നതിനു ശ്രമിക്കണം, സുതാര്യമായ പ്രവര്‍ത്തനങ്ങളാല്‍ പങ്കാളിത്ത വ്യാപാരങ്ങളില്‍ നിന്നും പിന്മാറും, സന്താനഭാഗ്യമുണ്ടാകും, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ഇവന്റ് മാനെജ്മെന്റ് രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍സാധിക്കും, ആഡംബരവാഹനം വാങ്ങും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കായികതാരങ്ങള്‍ക്ക് അനുകൂല സമയം, പുനര്‍വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ആലോചനകള്‍ വന്നെത്തും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങളുണ്ടാകും, വലതുകണ്ണിന് അസുഖം വരാം, രക്തസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം, വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശം തേടാന്‍ മടിക്കരുത്,ആത്മാര്‍ഥ സുഹൃത്തുക്കളെ ലഭിക്കും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം,സാമ്പത്തികമായിനേട്ടങ്ങളുണ്ടാകും, ചലച്ചിത്ര മേഖലയില്‍ നിന്നും സാമ്പത്തിക ഉന്നമനം പ്രതീക്ഷിക്കാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

തൊഴില്‍മേഖലയിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങള്‍ മാറും, തൊഴിലുമായി ബന്ധപ്പെട്ട് വളരെയധികം യാത്ര ചെയ്യേണ്ടതായി വരും, ശത്രുക്കള്‍ ശക്തരാകും, ജീവിതപങ്കാളിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കും, പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും, സന്താനങ്ങള്‍ക്ക് തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും, നഷ്ടപ്പെട്ട അധികാരംവീണ്ടെടുക്കുന്നതിനായി തന്ത്രപരമായ നീക്കങ്ങള്‍നടത്തും.മറ്റുള്ളവരുടെ സാമ്പത്തിക സഹായത്താല്‍ പുതിയ സംരംഭങ്ങള്‍ക്കു തുടക്കംകുറിക്കും, സുഹൃത്തുക്കളുടെ വാക്കുകള്‍ അനുസരിക്കാതിരിക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4)

പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും, സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നതിനു സാഹചര്യം, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, പൂര്‍വിക സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കു പരിഹാരം കണ്ടെത്തും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, ആഡംബര വസ്തുക്കള്‍ വാങ്ങും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, വിദേശത്ത് നിന്നും സഹായം ഉണ്ടാകും, പിതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും, ശില്‍പ്പികള്‍ക്കും ചിത്രകാരന്മാര്‍ക്കും അനുയോജ്യമായ സമയം, അംഗീകാരം തേടിയെത്തും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങളുണ്ടാകും, ആസൂത്രണംചെയ്തകാര്യങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാനാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികളിലുണ്ടായിരുന്ന തടസങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ തരണം ചെയ്യാന്‍ സാധിക്കും, അനുയോജ്യമല്ലാത്ത സൗഹൃദബന്ധങ്ങളില്‍ നിന്നുവിട്ടു നില്‍ക്കണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും, മേലധികാരികളുടെ പ്രീതി നിമിത്തം തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാനാകും, ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതോടെ ആരോഗ്യ പ്രശ്നങ്ങളെ തരണം ചെയ്യാന്‍സാധിക്കും, സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും,തര്‍ക്കങ്ങളില്‍ വിജയം,ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ചലച്ചിത്ര മേഖലയില്‍ മികവ് പുലര്‍ത്താനാകും, പുതിയ വ്യാപാര ബന്ധങ്ങള്‍ക്കു തുടക്കം കുറിക്കും, വിശിഷ്ടമായ സമ്മാനങ്ങള്‍ ലഭിക്കും, ബന്ധുജനങ്ങള്‍ വീട്ടില്‍ വിരുന്നിനെത്തും, ഇഷ്ടജനങ്ങളുടെ സഹവര്‍ത്തിത്വം ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കും. ഹോട്ടല്‍, റസ്റ്റോറന്റ്മേഖലയില്‍ നേട്ടങ്ങളുണ്ടാകും. സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തും, അനാവശ്യആധിമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകും, ഒഴിവാക്കാനാകാത്ത ദീര്‍ഘദൂരയാത്രകളുണ്ടാകും, വിദേശത്ത് ഭാഗ്യാനുഭവങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

സഹപ്രവര്‍ത്തകരുടെ സഹകരണത്താല്‍ ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും, തൊഴിലിനോടനുബന്ധിച്ച് തുടര്‍ പഠനത്തിനു ചേരും,സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും, തൊഴിലുമായി ബന്ധപ്പെട്ട് വിദേശ സഞ്ചാരം, ഗൃഹനിര്‍മാണ കാര്യത്തില്‍ തടസങ്ങളുണ്ടാകാം, സന്താനങ്ങള്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും,മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി വര്‍ധിക്കും, വിവാദപരമായകാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഇരുമ്പ് സംബന്ധമായ പ്രവര്‍ത്തികളില്‍ നിന്നും നേട്ടങ്ങളുണ്ടാകും, അധികാര പരിധി വര്‍ധിക്കും, ആരോഗ്യക്കാര്യങ്ങളില്‍കൂടുതല്‍ ശ്രദ്ധിക്കും, ഉന്നതസ്ഥാനീയരുമായി അടുത്ത ബന്ധം പുലര്‍ത്തനാകും, കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ ആശങ്കയുണ്ടാകും, ജീവിതപങ്കാളിക്ക് ഉയര്‍ന്ന തൊഴില്‍ ലഭിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ശത്രുക്ഷയം, മത്സരജയം,സഹോദരങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4)

വിവാഹക്കാര്യങ്ങളില്‍ തീരുമാനം, പിതൃസ്വത്ത് കൈവശം വന്നു ചേരും, നിലവിലെ തൊഴിലില്‍ മാറ്റം, ആഡംബര വാഹനം വാങ്ങിക്കും, സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ക്കുതുടക്കം കുറിക്കും, കൃഷിഭൂമി വാങ്ങിക്കും, ജീവിതപങ്കാളിക്ക് തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും,സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവം, താത്കാലിക ജോലിയില്‍ മാറ്റം, വീട് വിട്ട് മാറിനില്‍ക്കേണ്ടതായി വരും, മാതുലന്മാരില്‍ നിന്നും ഗുണാനുഭവം, കാര്‍ഷിക കാര്യങ്ങളില്‍താത്പര്യം വര്‍ധിക്കും, വിവാദകാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം, ചലച്ചിത്രമേഖലയില്‍ പ്രശസ്തി വര്‍ധിക്കും, വാക്ചാതുരി പ്രകടിപ്പിക്കും, സാഹസിക പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കണം,സഹോദരഗുണം ഉണ്ടാകും, സര്‍ക്കാര്‍ ജോലിക്കായിശ്രമിക്കുന്നവര്‍ക്ക് അനകൂല അവസരമുണ്ടാകും.

 

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി.പി.എ, 9995373305

Related Posts