പൈതൃകം
മെയ് 14 ന് രാത്രി ദീപം തെളിയിച്ചു പ്രാര്‍ഥിച്ചാല്‍

മെയ് 14 രാത്രി ഇന്ത്യന്‍ സമയം 11.25ന് സൂര്യദേവന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ സംക്രമ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ ദീപം തെളിയിക്കുന്നത് ഉത്തമം. സര്‍വ്വ ഗ്രഹങ്ങളുടെയും നാഥനായ സൂര്യഭഗവാന്‍ പ്രസാദിക്കട്ടെ! ആയുര്‍ ആരോഗ്യ സൗഖ്യം നല്‍കട്ടെ ഭഗവാന്‍..!

‘ആരോഗ്യം പ്രദാനം ചെയ്യുന്ന ദേവനാണ് ദിനകരന്‍! സര്‍വ്വഗ്രഹദോഷങ്ങളും നീങ്ങാന്‍ ആദിത്യഭഗവാന്റെ അനുഗ്രഹം മാത്രം മതി.

ഭാരതത്തിന് പുറത്തുള്ളവര്‍ അതാതു പ്രാദേശിക സമയത്ത് ദീപം തെളിയിച്ചാല്‍ മതി.സൂര്യദേവന്‍ പ്രസാദിക്കട്ടെ, നമ്മെ അനുഗ്രഹിക്കട്ടെ..

ഓം സൂര്യായനമഃ
ഓം ആദിത്യായ നമഃ
ഓം ദിനകരായ നമഃ

Related Posts