സ്പെഷ്യല്‍
നിലവിളക്ക് തെളിയിച്ച് പ്രാര്‍ഥിച്ചാല്‍

സൂര്യന്‍ ഒരു രാശിയില്‍ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യന്‍ 12 മാസം കൊണ്ട് മേടം മുതല്‍ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു. അതായത് സൂര്യന്‍ ഒരു രാശിയില്‍ ഒരു മാസം സഞ്ചരിക്കും. മേയ് 14 നു
സൂര്യന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് സംക്രമിക്കും. ഇത് ഇടവ സംക്രമം എന്നാണ് അറിയപ്പെടുന്നത്.

അന്നേദിവസം 5.16 നാണ് ഇടവ സംക്രമം നടക്കുന്നത്. വളരെ സവിശേഷമായ സമയമാണിത്. ഈ സമയത്ത് ഭവനങ്ങളില്‍ നിലവിളക്ക് തെളിച്ച് പ്രാര്‍ഥിക്കുന്നത് സര്‍വൈശ്വര്യത്തിനു കാരണമാകും. കൂടാതെ ഈ സമയത്ത് കനകധാരാ സ്‌തോത്രം, ആദിത്യഹൃദയം, സൂര്യ സ്‌തോത്ര മഹാ മന്ത്രം എന്നിവ ജപിക്കുന്നത് അത്യുത്തമം.

സൂര്യസ്‌തോത്ര മഹാമന്ത്രം

ഓം സത്ഗുരുഭ്യോ നമഃ

അസ്യ ശ്രീ സൂര്യസ്‌തോത്രമഹാമന്ത്രസ്യ അഗസ്ത്യ ഋഷി

അനുഷ്ടുപ്പ് ഛന്ദഃ സൂര്യനാരായണോ ദേവതാ, സൂം ബീജം

രീം ശക്തിഃ യം കീലകം, സൂര്യ പ്രസാദസിദ്ധ്യര്‍ത്ഥേ ജപേ വിനിയോഗഃ

ആദിത്യായ അംഗുഷ്ടാഭ്യാം നമഃ

അര്‍ക്കായ തര്‍ജ്ജനീഭ്യാം നമഃ

ദിവാകരായ മദ്ധ്യമാഭ്യം നമഃ

പ്രഭാകരായാ അനാമികാഭ്യാം നമഃ

സഹസ്രകിരണായ കനിഷ്ഠികാഭ്യാം നമഃ

മാര്‍ത്താണ്ഡായ കരതലകരപൃഷ്ഠാഭ്യാം നമഃ

ആദിത്യായ ഹൃദയായ നമഃ

അര്‍ക്കായ ശിരസേ സ്വാഹ

ദിവാകരായ ശിഖായൈ വഷ്ട്

പ്രഭാകരായ കവചായ ഹൂം

സഹസ്രകിരണായ നേത്രാഭ്യാം െവൗഷട്

മാര്‍ത്താണ്ഡായ അസ്ത്രായ ഫട്

ഭൂര്‍ഭുവസ്സുവരോമിതി ദിക്ബന്ധഃ

ധ്യാനം

ധ്യായേത് സൂര്യമനന്തശക്തികിരണം

തേജോമയം ഭാസ്‌കരം

ഭക്താനാമഭയപ്രദം ദിനകരം

ജ്യോതിര്‍മയം ശങ്കരം

ആദിത്യം ജഗദീശമച്യുതമജം

ത്രൈലോക്യചൂഡാമണിം

ഭക്താഭീഷ്ടവരപ്രദം ദിനമണിം

മാര്‍ത്താണ്ഡമാദ്യം ശുഭം (1)

ബ്രഹ്മാവിഷ്ണുശ്ചരുദ്രശ്ച

ഈശ്വരശ്ച സദാശിവഃ

പഞ്ചബ്രഹ്മമയാകാരാ യേന

ജാതാ നമാമി തം (2)

കാലാത്മാ സര്‍വ്വഭൂതാത്മാ

വേദാത്മാ വിശ്വതോമുഖഃ

ജന്മമൃത്യു ജരാവ്യാധി

സംസാരഭയനാശനഃ (3)

ബ്രഹ്മസ്വരൂപ ഉദയേ

മദ്ധ്യാഹ്നേ തു സദാശിവഃ

അസ്തകാലേ സ്വയം വിഷ്ണുഃ

ത്രയീമൂര്‍ത്തിര്‍ ദിവാകരഃ (4)

ഏകചക്രരഥോ യസ്യ

ദിവ്യഃകനകഭൂഷിതഃ

സോടയം ഭവതു നഃ പ്രീതഃ

പത്മഹസ്‌തോ ദിവാകരഃ (5)

പത്മഹസ്തഃ പരംജ്യോതിഃ

പരേശായനമോ നമഃ

അണ്ഡയോനേ കര്‍മ്മസാക്ഷിന്‍

ആദിത്യായ നമോനമഃ (6)

കമലാസനദേവേശ

കര്‍മ്മസാക്ഷിന്‍ നമോനമഃ

ധര്‍മ്മമൂര്‍ത്തേ ദയാമൂര്‍ത്തേ

തത്വമൂര്‍ത്തേ നമോനമഃ (7)

സകലേശായ സൂര്യായ

സര്‍വ്വയജ്ഞായ നമോനമഃ

ക്ഷയാപസ്മാരഗുല്മാദി

വ്യാധിഹന്ത്രേ നമോനമഃ (8)

സര്‍വ്വജ്വരഹരശ്ചൈവ

സര്‍വ്വരോഗനിവാരണം

സ്‌തോത്രമേതത് ശിവപ്രോക്തം

സര്‍വ്വസിദ്ധികരം പരം (9)

*ശ്രീ മഹാദേവൈ്യ നമഃ*

പൊതുവെ ഇപ്പോള്‍, നവഗ്രഹങ്ങളില്‍ പ്രമുഖരുടെ വക്രസഞ്ചാരം,ഇപ്പോള്‍ നില്‍ക്കുന്ന രാശിസ്ഥിതി ഒന്നും അത്ര ഗുണകരമല്ലാത്ത സ്ഥിതി ആണല്ലോ. അതുകൊണ്ട് സര്‍വ്വ ഗ്രഹങ്ങളുടെയും നാഥനായ സൂര്യ ഭഗവാനെ തൃപ്തിപ്പെടുത്തുന്നത് ഉത്തമം.
സംക്രമ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ ദീപം തെളിയിക്കുക. മാസം മുഴുവന്‍ മംഗളകരമാവട്ടെ. ഭാരതത്തിനു പുറത്തുള്ളവര്‍ അതാത് സ്ഥലത്തെ പ്രാദേശിക സമയത്ത് ദീപം തെളിയിച്ചാല്‍ മതി.സൂര്യദേവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ..

ഓം സുര്യായനമഃ
ഓം ഭാസ്‌കരായനമഃ
ഓം ആര്‍ത്തരക്ഷകായനമഃ

കടപ്പാട്: – ശ്രീ. അനിയന്‍ കുഞ്ഞ്. ഖത്തര്‍

Related Posts