
ധന്വന്തരീമൂര്‍ത്തിയെ ഇങ്ങനെ ഭജിച്ചാല്‍
രോഗശാന്തിക്ക് ധന്വന്തരീമൂര്‍ത്തിയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ധന്വന്തരീമൂര്‍ത്തിയുടെ മന്ത്രം വേഗത്തില്‍ രോഗശമനം ഉണ്ടാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മന്ത്രജപം ഗുരു ഉപദേശപ്രകാരവും നിഷ്ടയോടെയും കൂടി ജപിച്ചാലെ ഫലമുണ്ടാകുകയുള്ളുവെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
മൂലമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരീമൂര്‍ത്തയേ അമൃതകലശഹസ്തായ
സര്‍വ്വാമയവിനാശായ തൈൃലോക്യനാഥായ
ശ്രീ മഹാവിഷ്ണുവെ സ്വാഹാ.
ഛന്ദസ്
ശ്രീ നാരദഃ ഋഷിഃ അതിജദതീച്ഛന്ദഃ
ധന്വന്തരിര്‍ദ്ദേവതാ.
ധ്യാനം
ചക്രംശംഖം ജളൂകം ദധതമമൃതകും-
ഭംച ദോര്‍ഭിശ്ചതുര്‍ഭിഃ
സൂക്ഷ്മ സ്വച്ഛാതിഹൃദ്യാംഗുകപരിവിലാസ
ന്മൌലിയം ഭോജ്വലാംഗം കടിതടവിലസ-
ച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം നിഖില ഗദവന-
പ്രൌഢഭാവാഗ്നിലീലം.
വ്രതധ്യാനാദികളോടുകൂടി ഒരു ലക്ഷം തവണ മന്ത്രം ജപിച്ച് പതിനായിരം നെല്ലിക്ക ഹോമിച്ച് വിധിയാംവണ്ണം ഹോമിച്ചാല്‍ ഫലസിദ്ധിവരും.