മന്ത്രങ്ങള്‍
ചന്ദ്രഗ്രഹണ സമയത്ത് ദുര്‍ഗാദേവിയെ പ്രാര്‍ഥിച്ചാല്‍

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ ദേവതയായ ദൂര്‍ഗാദേവിയെ ആണ് ഭജിക്കേണ്ടത്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ആരംഭം ജൂലൈ 17നു പുലര്‍ച്ചെ 12.11.45 മുതല്‍ മോക്ഷം (അവസാനം) പുലര്‍ച്ചെ 05.49.34 വരെയാണ്. സ്പര്‍ശം: പുലര്‍ച്ചെ 01.30.57 , മദ്ധ്യം: പുലര്‍ച്ചെ 03.00.36.

കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് ഭജിക്കുന്നതു ദോഷങ്ങളെല്ലാം മാറാന്‍ ഉത്തമമാണ്. ഓം നമശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും നല്ലതാണ്.  ഗ്രഹണസമയത്ത് ചൊല്ലുന്നതിനായി ദുര്‍ഗാ സ്‌തോത്രം ഇവിടെ കൊടുക്കുന്നു. ഭക്തി പൂര്‍വം ഇത് ജപിക്കാം.

ദുര്‍ഗാ സ്‌തോത്രം

നമസ്‌തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ
ഭദ്രകാളി നമസ്തുഭ്യം മഹാകാളി നമോസ്തുതേ

ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
കാത്യായനി മഹാഭാഗേ കരാളി വിജയേ ജയേ
ശിഖിപിച്ഛധ്വജധരേ നാനാഭരണ ഭൂഷിതേ
അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേ ജ്യേഷ്‌ഠേ നന്ദഗോപ കുലോദ്ഭവേ
മഹിഷാസൃക്പ്രിയേ നിത്യം കൗശികി പീതവാസിനി
അട്ടഹാസേ കോകമുഖേ നമസ്‌തേസ്തു രണപ്രിയേ
ഉമേ ശാകംഭരി ശ്വേതേ കൃഷ്‌ണേ കൈടഭനാശിനി
ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ

വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ
ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാനിദ്രാ ച ദേഹിനാം
സ്‌കന്ദ മാതര്‍ ഭഗവതി ദുര്‍ഗേ കാന്താരവാസിനി
സ്വാഹാകാര സ്വധാ ചൈവ കലാ കാഷ്ഠാ സരസ്വതി
സാവിത്രി വേദമാതാ ച തഥാ വേദാന്ത ഉച്യതേ
സ്തുതാസി ത്വം മഹാദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ
കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍
ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
തുഷ്ടിഃ പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി
ഭൂതിര്‍ ഭൂതിമതാം സംഖ്യേ വീക്ഷിയസേ സിദ്ധചാരണൈഃ

ഗ്രഹണസമയത്ത് ചന്ദ്രസ്‌തോത്രം ജപിക്കുന്നതും ഉത്തമമാണ്.

ചന്ദ്രസ്‌തോത്രം  

ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം

Related Posts