നക്ഷത്രവിചാരം
ധനുമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

(ഡിസംബര്‍ 16 മുതല്‍ ജനുവരി 13വരെ)

അശ്വതി

വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. നഷ്ടപ്പെട്ടെന്നു കരുതിയ വിലപിടിച്ച വസ്തുക്കള്‍ തിരിച്ചുലഭിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മേഖലയില്‍ പ്രതിസന്ധികള്‍ വന്നുചേരാം.

ഭരണി

ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ യോഗമുണ്ട്. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ആളുകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള സാഹചര്യമുണ്ടാകും.

കാര്‍ത്തിക

സാമ്പത്തികമായി ബുദ്ധിമുട്ടുകളുള്ള കാലമാണിത്. പുരോഗതിക്കായി ശ്രമിക്കുന്ന കാര്യങ്ങള്‍ വേണ്ടത്ര ഫലം ചെയ്‌തെന്നുവരില്ല. വിവാഹാവശ്യത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും. കുടുംബത്തില്‍ കലഹത്തിനു സാധ്യതയുണ്ട്.

രോഹിണി

രാഷ്ട്രീയക്കാര്‍ക്ക് നല്ല സമയമാണ്. സാഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി, അംഗീകാരം എന്നിവയ്ക്ക് യോഗം. ജോലിയില്‍ ഉയര്‍ച്ച. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരപ്പെടാനുള്ള യോഗം.

മകയിരം

കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ സൂക്ഷിക്കണം. ചെലവ് നിയന്ത്രിക്കേണ്ടകാലം കൂടിയാണിത്. പുതിയ ബിസിനസ് ആരംഭിക്കാന്‍ യോഗം. വ്യാപാരത്തില്‍നിന്നും വരുമാനം വര്‍ധിക്കും. പട്ടാളം, പോലീസ് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം.

തിരുവാതിര

വീട് പുതുക്കിപ്പണിയുന്നതിന് യോഗം. പുതിയ വ്യാപാരങ്ങള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയം. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂല സമയം. വ്യവഹാരങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

പുണര്‍തം

ബിസിനസുചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുടെ കാലം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. കുടുംബജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂലകാലം.

പൂയം

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലസമയം. ദൂരയാത്രകള്‍ ഗുണം ചെയ്യും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ആയില്യം

പണച്ചെലവ് കൂടാന്‍ സാധ്യതയുള്ള കാലമാണിത്. യാത്രകള്‍ ഗുണം ചെയ്യും. ശത്രുക്കളെ കരുതിയിരിക്കണം.

മകം

സന്താനങ്ങളുടെ ശ്രേയസ് വര്‍ധിക്കും. തൊഴില്‍മേഖലയില്‍ അനുകൂലകാലം. കുടുംബത്തില്‍ കലഹങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.

പൂരം

ബിസിനസുകാര്‍ക്ക് അനുകൂലകാലം. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ യോഗം. തൊഴില്‍ മേഖലയില്‍ അനുകൂലകാലം. തൊഴില്‍ മാറ്റത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം.

ഉത്രം

പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ സമയം. ഭൂമിയില്‍നിന്നും കൂടുതല്‍ വരുമാനം ലഭിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്, സൂക്ഷിക്കണം.

അത്തം

ഭൂമിലാഭത്തിനു യോഗം. ബിസിനസില്‍നിന്നും ലാഭമുണ്ടാകും. മുടങ്ങിപ്പോയ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

ചിത്തിര

വീടിനോ വാഹനങ്ങള്‍ക്കോ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. യാത്രകള്‍ ഗുണം ചെയ്യും. വ്യാപാരത്തില്‍ അഭിവൃത്തിയുണ്ടാകും. എഴുത്തുകാര്‍ക്കും അധ്യാപകര്‍ക്കും അനുകൂലമായ കാലം.

ചോതി

ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. ഭൂമിലാഭത്തിനും മറ്റു സമ്പത്തുകള്‍ വന്നുചേരുന്നതിനും യോഗം. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യമുണ്ടാകും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം.

വിശാഖം

ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. മാനസിക ക്ലേശങ്ങള്‍ നീങ്ങി സ്വസ്ഥത കൈവരും. പണച്ചെലവ് ഉണ്ടാകാതെ സൂക്ഷിക്കണം. ആര്‍ഭാടത്തിന് പണം ചെലവഴിക്കാന്‍ സാധ്യത.

അനിഴം

സാമ്പത്തിക നേട്ടത്തിന്റെ കാലം. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. ദൂരയാത്രകള്‍ ചെയ്യേണ്ട സാഹചര്യമുണ്ടാകും. ഊഹക്കച്ചവടം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

തൃക്കേട്ട

ആരോഗ്യനില മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന്റെ കാലം. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കും. എഴുത്തുകാര്‍ക്ക് നല്ല സമയമാണ്.

മൂലം

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ചെലവും ഉണ്ടാകും. യാത്രകള്‍ ഗുണകരമായിരിക്കും.

പൂരാടം

വ്യാപാരം വര്‍ധിക്കും. വരുമാനം വര്‍ധിക്കുന്നകാലമാണിത്. കുടുംബബന്ധങ്ങളില്‍ വിള്ളലുണ്ടാകാതെ സൂക്ഷിക്കണം.

ഉത്രാടം

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലകാലം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ഊഹ കച്ചവടം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.

തിരുവോണം

സര്‍ക്കാരില്‍നിന്നും അനുകൂലമല്ലാത്ത നടപടികള്‍ പ്രതീക്ഷിക്കാം. വീടുവിട്ടുതാമസിക്കേണ്ട സാഹചര്യമുണ്ടാകും. ആരോഗ്യകാര്യത്തില്‍ ആശ്വാസം ഉണ്ടാകും.

അവിട്ടം

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യോഗം. തൊഴില്‍മേഖലയില്‍ ഉയര്‍ച്ച. പ്രമോഷനൊക്കെ സാധ്യത. വീടിന്റെ അറ്റകുറ്റപ്പണിക്കൊക്കെ സാധ്യത. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും.

ചതയം

ഏര്‍പ്പെടുന്ന എല്ലാകാര്യത്തിലും നേട്ടങ്ങളുണ്ടാകും. ബിസിനസ് ആരംഭിക്കാന്‍ അനുയോജ്യമായ സമയം. സാമ്പത്തിക നേട്ടത്തിന്റെ കാലം. കലാ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

പുരുരുട്ടാതി

ഉന്നതരായ വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. വരുമാനം വര്‍ധിക്കും. ജോലി സ്ഥലത്ത് ചില അഭിപ്രായ വിത്യാസങ്ങള്‍ക്കു സാധ്യത. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക.

ഉത്രട്ടാതി

പുതിയ ബിസിനസില്‍ പണം മുടക്കും. വരുമാനം വര്‍ധിക്കുന്ന കാലം. സ്വന്തം പ്രവര്‍ത്തനത്തില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ഉണ്ടായെന്നു വരാം. ഭൂമി വില്‍ക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് അതിന് അനുകൂലമായ കാലം.

രേവതി

എല്ലാ കാര്യങ്ങളിലും ദൈവാനുഗ്രഹം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സര്‍ക്കാരില്‍നിന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

Related Posts