സ്പെഷ്യല്‍
ധനികയോഗം അറിയാം

ഒരു ജാതകത്തില്‍ ശനി നില്‍ക്കുന്നത് പതിനൊന്നാം ഭാവത്തിലും, ശുക്രന്‍ സ്വക്ഷേത്രമായ ഇടവത്തിലോ, തുലാത്തിലോ നിന്നാല്‍ ആ ജാതകനു വലിയ ധനയോഗമുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നു. ശുക്രന്‍ അഞ്ചാം ഭാവത്തില്‍ നിന്നാലും ധനികയോഗം ഫലമെന്നും വിശ്വാസം.

ശനി ബുധനോടുകൂടി അഞ്ചാം ഭാവത്തിലോ, 7 ആം ഭാവത്തിലോ, 11 ആം ഭാവത്തിലോ അല്ലെങ്കില്‍ മകരം, കുംഭം എന്നീ രാശികളില്‍ ഏതെങ്കിലുമൊന്നില്‍ നിന്നാലും അയാള്‍ വലിയ സമ്പന്നനാകും എന്നു മനസിലാക്കാം.

വ്യാഴം സ്വക്ഷേത്രമായ ധനുവിലോ, മീനത്തിലോ നില്‍ക്കുകയും, ചന്ദ്രനും ചൊവ്വയും കൂടി 11 ആം ഭാവത്തിലും നിന്നാല്‍ വലിയ ധനയോഗമെന്ന് ജ്യോതിഷശാസ്ത്രം പറയുന്നു.

കന്നിയോ മിഥുനമോ ലഗ്‌നമാവുകയും, അവിടെ ബുധനും, ചൊവ്വയും, ശുക്രനും ഒന്നിച്ചു നിന്നാല്‍ ജാതകന്‍ വലിയ സമ്പത്തിനുടമയാവും.

ഇടവം, തുലാം ഇവയില്‍ ഏതെങ്കിലുമൊരു രാശി ലഗ്‌നമാവുകയും, അവിടെ ശുക്രനും, ബുധനും, ശനിയും യോഗം ചെയ്തു നിന്നാല്‍ ആ ജാതകന്‍ വലിയ ധനവാനാകും.

ധനു, മീനം, ഈ രാശികളില്‍ ഒന്ന് ലഗ്‌നമാവുകയും, അവിടെ വ്യാഴം, ചന്ദ്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ നിന്നാലും ധനയോഗമാണ്. അഞ്ചാം ഭാവാധിപന്‍ അഞ്ചില്‍ തന്നെ നില്‍ക്കുകയും, 11 ആം ഭാവത്തില്‍ രാഹുവും കേതുവും ഒഴികെ ഏതെങ്കികും 2 ഗ്രഹങ്ങള്‍ നിന്നാലും വലിയ ധനയോഗത്തെ കാണിക്കുന്നു.ലഗ്‌നാധിപന്‍ രണ്ടു ബന്ധു ഗ്രഹങ്ങളോടുകൂടി അല്ലെങ്കില്‍ അവരുടെ ദൃഷ്ടിയോടെയോ ലഗ്‌നത്തില്‍ തന്നെ നിന്നാലും ധനലാഭയോഗത്തെ സൂചിപ്പിക്കുന്നു.

Related Posts