സ്പെഷ്യല്‍
ചോറ്റാനിക്കരയിലെത്തുമ്പോള്‍ ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ആരാധനയ്‌ക്കെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം. ആദിപരാശക്തി മഹാവിഷ്ണുവിനൊപ്പം ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ലക്ഷ്മീനാരായണ സങ്കല്‍പ്പത്തിലാണ് ഭഗവതിയെ ഇവിടെ ആരാധിക്കുന്നത്.

ചോറ്റാനിക്കരയിലെത്തുമ്പോള്‍ ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ശോക ജാതകം നടക്കല്‍ വെച്ചോളണം

* എതിര്‍ത്തു പൂജയും കൊല്ലൂര്‍ മൂകാംബിക ദേവിയുടെ ആനപ്പുറത്തെ ശീവേലി ദര്‍ശിക്കണം

* പന്തീരടി പൂജയുടെ തീര്‍ത്ഥം സേവിക്കണം

* ഭജനത്തില്‍ ഇരിക്കുവാണേല്‍ ഭഗവതിയുടെ നെയ് സേവിക്കണം

* ശിവന്‍ നടയിലെ രുദ്ര അഭിഷേകവും ധാരയും കണ്ടു തൊഴണം

* ഉച്ചപ്പൂജയും ഉച്ച ശീവേലിയും മറക്കാതെ കാണണം ( കാളീ ലക്ഷ്മി സാന്നിധ്യങ്ങളെ കണ്‍ നിറയെ കണ്ടു തൊഴണം )

* സന്ധ്യാ വേളയില്‍ സര്‍വ ആഭരണങ്ങളും അണിഞ്ഞു ദുര്‍ഗ്ഗയായി നില്‍ക്കുന്ന ദേവിയുടെ അനുഗ്രഹം ദുര്‍ഗതി പോക്കാന്‍ കാണണം

* പ്രസന്ന പൂജയും ആനപ്പുറത്തെ അത്താഴ ശീവേലിയും കാണണം

* കീഴ്ക്കാവില്‍ ഗുരുതി കണ്ടു ആത്മ നൊമ്പരങ്ങള്‍ അമ്മക്ക് സമര്‍പ്പിച്ചു കണ്ടു തൊഴണം

*ശാസ്താവിനെ പ്രത്യേകം പരിഗണിക്കണം

* പവിഴമല്ലിത്തറയില്‍ ധ്യാന യോഗ വേളയില്‍ 10 മിനിട്ട് ദേവിയെ ഉപാസിച്ചു ഇരിക്കുവാന്‍ ശ്രദ്ധിക്കണം

* പറ്റുന്നവര്‍ ലളിതാ സഹസ്രനാമം ചൊല്ലുകയും അതുപോലെ തിരു നടയില്‍ ദേവീ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യണം.

* അമ്മയുടെ നൈവേദ്യ ചോറ് കഴിക്കണം ഒപ്പം അന്നദാനത്തില്‍ പങ്കു എടുക്കാനും ശ്രദ്ധിക്കണം

* പരദൂഷണം അന്യ ദ്രോഹ ചിന്തകള്‍ കളിയാക്കലുകള്‍ അപഹാസ്യപ്പെടുത്തുന്ന സംസാരങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ഉള്ള പെരുമാറ്റ രീതികള്‍ ചോറ്റാനിക്കര നടയില്‍ ഉണ്ടാവാന്‍ പാടുള്ളതല്ല.

* ബാധ ഏറ്റു നടയില്‍ ഇരിക്കുന്നവരെ കാണുമ്പോള്‍ ഒരിക്കലും കളിയാക്കുകയോ പരിഹസിക്കാനോ പാടില്ല. മാനസിക രോഗി എന്നു മുദ്ര കുത്തുകയോ ചെയ്യാന്‍ പാടുള്ളതല്ല.

 

Related Posts