സ്പെഷ്യല്‍
വൃശ്ചികത്തിലെ പൗര്‍ണമി; ഇന്ന് ഒരുതവണയെങ്കിലും ജപിക്കേണ്ട ദേവീമന്ത്രം

ഇന്ന് (ഡിസംബര്‍ 8 വ്യാഴം) വൃശ്ചികത്തിലെ പൗര്‍ണമി. ഈ ദിവസം വീട്ടില്‍ വിളക്ക് തെളിയിച്ചു ദേവീയെ പ്രാര്‍ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവര്‍ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവര്‍ക്ക് ദോഷകാഠിന്യം കുറയ്ക്കാന്‍ അത്യുത്തമമാണ് പൗര്‍ണ്ണമിദിനത്തിലെ വ്രതവും പ്രാര്‍ഥനയുമെല്ലാം. പൗര്‍ണ്ണമിവ്രതം അനുഷ്ഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യയിലുയര്‍ച്ച ലഭിക്കും. ഇന്ന് വിളക്ക് തെളിയിച്ച് ദേവിയെ മനസില്‍ വിചാരിച്ച് ജപിക്കേണ്ട മന്ത്രം ഇതാണ്.

ദേവിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം

യാ ദേവി സര്‍വ ഭൂതേഷു

മാതൃരൂപേണ സംസ്ഥിതാ

നമസ്തസൈ്യ നമസ്തസൈ്യ

നമസ്തസൈ്യ നമോ നമ:

ഓം ആയുര്‍ദേഹി ധനംദേഹി

വിദ്യാംദേഹി മഹേശ്വരി

സമസ്തമഖിലം ദേഹി

ദേഹിമേപരമേശ്വരി.

 

Related Posts