
പൈതൃകം
ദീപലക്ഷണം പറയും ശത്രുദോഷം
പ്രശ്‌നമാര്‍ഗത്തില്‍ നിലവിളക്കിന് വളരെയേറെ പ്രാധാന്യമുണ്ട്. ദീപം തെളിയിക്കുകയെന്നത് ഐശ്വര്യദായകമായ തുടക്കത്തിന് ഉത്തമമാണ്.
എല്ലാ പ്രശ്‌നങ്ങള്‍ക്കും ശുഭകര്‍മ്മങ്ങള്‍ക്കും ദീപം തെളിയിക്കും. ദീപത്തിന്റെ ശുഭാശുഭത്വം അറിഞ്ഞും പ്രശ്‌നത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്നു.
എണ്ണ, തിരി, ജ്വാല,വിളക്ക് എന്നിവ യഥാക്രമം ശരീരം, ആത്മശക്തി, ആയുസ്, വീട് എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ഇവയുടെ മലിനത അശുഭസൂചകമായാണ് വിലയിരുത്തുന്നത്.
ഒപ്പംതന്നെ വിളക്ക് കൊളുത്തുന്ന സമയത്തെ വായുചലനം കൂടി പ്രശ്‌നമാര്‍ഗത്തില്‍ ചിന്തിക്കാറുണ്ട്. കാറ്റുമൂലമോമറ്റോ വിളക്ക് കെടുകയോ ജ്വാല തടസപ്പെടുകയോ ചെയ്യുന്നത് ശത്രുദോഷകരമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.