നക്ഷത്രവിചാരം
ന്യൂമറോളജി; ഡിസംബര്‍ മാസത്തെ സമ്പൂര്‍ണ ഫലം

സംഖ്യാശാസ്ത്രം അനുസരിച്ച് 2020 ഡിസംബര്‍മാസത്തെ സമ്പൂര്‍ണഫലമറിയാം. നിങ്ങളുടെ വ്യക്തിഗത നമ്പര്‍ കണ്ടെത്താന്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക. അതിനോട് 2020ന്റെ നമ്പറായ നാലുകൂടി കൂട്ടുക (2+0+2+0 = 4). അതാണ് നിങ്ങളുടെ 2020 ലെ വ്യക്തിഗത നമ്പര്‍.
ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. 5+5+4=14, അപ്പോള്‍ 1+4= 5. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ അഞ്ച് ആകുന്നു.

വ്യക്തിഗത നമ്പര്‍ -1

വ്യക്തിഗത നമ്പര്‍ ഒന്നായിട്ടുള്ളവര്‍ക്കിത് മികച്ച കാലമാണ്. കാര്യക്ഷമത വര്‍ധിക്കും. മറ്റുള്ളവരുമായി, പ്രത്യേകിച്ച് സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിയും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ യോഗം. ഡിസംബര്‍ 15നു ശേഷം സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റമുണ്ടാകും.

വ്യക്തിഗത നമ്പര്‍ -2

തൊഴില്‍മേഖലയില്‍ മികച്ച നേട്ടങ്ങള്‍ക്കു യോഗം. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നീ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം.

വ്യക്തിഗത നമ്പര്‍ -3

ബിസിനസില്‍നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ മേഖലയില്‍ മികച്ച നേട്ടത്തിനു യോഗം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ഡിസംബര്‍ 10 നുശേഷം കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും.

വ്യക്തിഗത നമ്പര്‍ -4

കാലങ്ങളായി നിങ്ങളെ അലട്ടിയിരുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ബിസിനസില്‍ നേട്ടങ്ങളുടെ കാലം. മാസം മുഴുവന്‍ പോസിറ്റീവ് ഊര്‍ജ്ജത്തോടെ തുടരും. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനു യോഗം.

വ്യക്തിഗത നമ്പര്‍ -5

മാസത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളെ നിങ്ങള്‍ മറികടക്കും. ബിസിനസില്‍ നേട്ടങ്ങള്‍ക്കു യോഗം. തൊഴില്‍മേഖലയില്‍ കാര്യങ്ങള്‍ അത്ര അനുകൂലമല്ല. സ്ഥലം മാറ്റത്തിനൊക്കെ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. സാമ്പത്തികമായി നേട്ടമുണ്ടാകുന്ന കാലം.

വ്യക്തിഗത നമ്പര്‍ -6

മാനസികമായി ശക്തി വര്‍ധിക്കുന്ന കാലമാണിത്. പഴയ അസ്വസ്ഥതകള്‍ ഈ മാസം നീങ്ങാന്‍ തുടങ്ങും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.

വ്യക്തിഗത നമ്പര്‍ -7

കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ സൂക്ഷിക്കണം. തൊഴില്‍മേഖലയിലും കാര്യങ്ങള്‍ അത്ര അനുകൂലമല്ല. കലാ-സഹിത്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

വ്യക്തിഗത നമ്പര്‍ -8

പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ അവസരങ്ങള്‍ വന്നുചേരും. ആത്മവിശ്വാസം നിറഞ്ഞ മാസമായിരിക്കും ഇത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണലഭിക്കും. ജോലിയിലെ തടസങ്ങളെല്ലാം മാറും.

വ്യക്തിഗത നമ്പര്‍ -9

മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂലകാലമല്ല. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം.

Related Posts