സ്പെഷ്യല്‍
ജൂലൈ 17നു ചന്ദ്രഗ്രഹണം, ഈ സമയം കടം തീര്‍ത്താല്‍

ഒരു വീടായാല്‍ അതിഥികളും ബന്ധുക്കളും എത്തുക സര്‍വ്വസാധാരണം. വീട്ടിലെത്തുന്ന അതിഥികളെ വടക്കുപടിഞ്ഞാറെ ഭാഗത്തുള്ള മുറിയില്‍ താമസിപ്പിക്കുന്നതാകും ഉത്തമമെന്ന് ആചാര്യന്മാര്‍ പറയുന്നു. രത്നങ്ങളും സ്വര്‍ണ്ണാഭരണങ്ങളും മറ്റും സൂക്ഷിക്കുന്ന അലമാര വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കി വെയ്ക്കണം.

വീട്ടിലെ പ്രായം ചെന്നവരും രോഗികളുമായ ആളുകള്‍ തെക്കു പടിഞ്ഞാറെ മുറിയില്‍ തെക്കോട്ട് തല വെച്ചുവേണം ഉറങ്ങാന്‍.അസുഖങ്ങള്‍ വേഗം ഭേദമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം.

സൂര്യഗ്രഹണ ദിവസമോ ചന്ദ്രഗ്രഹണ ദിവസമോ ഗ്രഹണത്തിന്റെ കൃത്യസമയം മനസ്സിലാക്കുക. ഗ്രഹണം പൂര്‍ണ്ണമാകുന്ന സമയം കണക്കുകൂട്ടുക. അത് പൂര്‍ണ്ണതയിലെത്തിയ ശേഷം സാവകാശം ഗ്രഹണം കുറഞ്ഞുവരും.സൂര്യനായാലും ചന്ദ്രനായാലും അതിന് ശേഷം സാവകാശം അതിന്റെ പ്രഭാവം വീണ്ടെടുക്കും.

ഇത്തവണത്തെ ചന്ദ്രഗ്രഹണം ആരംഭം ജൂലൈ 17നു പുലര്‍ച്ചെ 12.11.45 മുതല്‍ മോക്ഷം (അവസാനം) പുലര്‍ച്ചെ 05.49.34 വരെയാണ്. സ്പര്‍ശം: പുലര്‍ച്ചെ 01.30.57 , മദ്ധ്യം: പുലര്‍ച്ചെ 03.00.36.

ഗ്രഹണം ക്ഷയിച്ചുവരുന്ന ആ അവസരത്തില്‍ ഏതെങ്കിലും ഒരു കടബാധ്യതയുള്ള പണം കൊടുക്കുകയോ ഇടപാട് പൂര്‍ണ്ണമായും തീര്‍ക്കുകയോ ചെയ്യണം. ഒരു ചെറിയ തുകയാണെങ്കില്‍ പോലും ആ സമയത്ത് കടമുള്ള ആളിന് കൊടുക്കണം. നിരവധി വരുമാനങ്ങളിലൂടെയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ മറ്റ് കടങ്ങള്‍ അത്ഭുതകരമായി ഒഴിവാകാന്‍ ഇതിടയാക്കുമെന്നാണ് വിശ്വാസം.

Related Posts