ഇന്നത്തെ ദിവസഫലം -17.01.2021 (1196 മകരം 4 ഞായര്‍)
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
നന്മയും പ്രതീക്ഷാ നിര്‍ഭരമായ അനുഭവങ്ങളും വരാവുന്ന ദിവസമാണ്. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
കാര്യ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. അധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കും.
മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
അനാവശ്യ മനസമ്മര്‍ദത്തിനു സാധ്യത കാണുന്നു. കച്ചവടത്തില്‍ ലാഭം കുറഞ്ഞാലും വിജയാനുഭവങ്ങള്‍ ഉണ്ടാകും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
അധ്വാനവും ക്ലേശവും വര്‍ധിക്കുന്നതിനാല്‍ ആരോഗ്യ വൈഷമ്യങ്ങള്‍ക്ക് സാധ്യത കാണുന്നു. നഷ്ട സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
കാര്യസാധ്യം, അംഗീകാര ലബ്ധി, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ അനായാസം വിജയിപ്പിക്കാന്‍ കഴിയും.
കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)
കാര്യവിജയം, ആഗ്രഹ സാധ്യം, ബന്ധു സമാഗമം മുതലായവ പ്രതീക്ഷിക്കാം. ആഹ്ളാദകരമായി സമയം ചിലവഴിക്കാന്‍ കഴിയും.
തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)
മന സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ വേണ്ടത്ര ആലോചനയോടെയും ഈശ്വര ചിന്തയോടെയും ആകണം.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം നേരിടണം. അമിത ചിലവുകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ഗുണാനുഭാവങ്ങള്ക്ക് മുന്‍തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. തൊഴിലിലും കുടുംബത്തിലും ഒരുപോലെ മേന്മ ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകില്ല.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
തൊഴില്‍ രംഗത്ത് അഭിനന്ദനവും അംഗീകാരവും ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യതയുള്ള ദിവസമായി കാണുന്നു.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
കര്‍മ്മ രംഗത്ത് പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ശരാശരി വിജയം കരസ്ഥമാക്കാം.