മന്ത്രങ്ങള്‍
ദശാവതാര സ്‌തോത്രങ്ങളും ഫലശ്രുതിയും

ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങള്‍ അസംഖ്യങ്ങളാണെങ്കിലും അവയില്‍വെച്ച് പ്രധാനപ്പെട്ടത് പത്തെണ്ണമാണ്. ഈ അവതാരങ്ങളുടെ നാമം ഉള്‍ക്കൊള്ളുന്ന  ശ്ലോകം പ്രസിദ്ധമാണ്.

മത്സ്യകൂര്‍മ്മവരാഹശ്ച
നരസിംഹശ്ച വാമനഃ
രാമോ രാമശ്ച രാമശ്ച
കൃഷ്ണഃ കല്ക്കി ജനാര്‍ദ്ദനഃ

ലോക സൃഷ്ടി മുതല്‍ അവസാനം വരെ ഈ ദശാവതാരത്തിലൂടെ ഭഗവാന്‍ നമുക്ക് കാണിച്ചുതരുന്നു. ജീവോല്പത്തിയില്‍ ആദ്യം ജലജീവികള്‍ മാത്രം  അപ്പോള്‍ അവതാരത്തിനു മത്സ്യരൂപം. തുടര്‍ന്നു ജലത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്നവ കൂര്‍മ്മാവതാരം. കരയില്‍ പൂര്‍ണ്ണമായി ജീവിക്കാന്‍ കഴിയുന്നവയുടെ സൃഷ്ടിയായി  മൂന്നാമതു വരാഹം. മൃഗം മനുഷ്യനായി മാറുന്നു, പകുതി മനുഷ്യനും പകുതി മൃഗവുമായ  നരസിംഹാവതാരം.

മനുഷ്യ ജന്മം, എങ്കിലും പൊക്കം കുറഞ്ഞവന്‍  വാമനന്‍. എല്ലാം തോല്‍പ്പിച്ച് ഭൂമിയെ അടക്കിവാഴാന്‍ ശ്രമിക്കുന്നവന്‍  ഭാര്‍ഗവരാമന്‍. എല്ലാമുണ്ടായിട്ടും ഒന്നും നേടുന്നില്ല മനുഷ്യ ജന്മത്തിലൂടെയെന്നു കാണിക്കാന്‍ സര്‍വ്വംസഹനായ  ശ്രീരാമന്‍. ഭൂമിയെ തൊട്ടറിഞ്ഞു ജീവിക്കാനായി കൃഷിക്കാരനാവാന്‍  ബലഭദ്രന്‍.

അവസാനം മുക്തിതേടി പരമാത്മാവില്‍ അഭയംപ്രാപിക്കുന്നു എന്നറിയിക്കാന്‍ പൂര്‍ണ്ണാവതാരം  കൃഷ്ണന്‍. വീണ്ടും ലോകമില്ലാതാവുന്നു, അതിന്റെ പുനഃസൃഷ്ടിക്ക് കാരണമായി കല്‍ക്കി എന്നിങ്ങനെ പത്ത് അവതാരങ്ങളിലൂടെ പ്രപഞ്ചം കടന്നുപോകുന്ന കാലങ്ങള്‍ കൂടിയാണു വെളിപ്പെടുന്നത്. ദശാവതാരങ്ങളെ സ്തുതിക്കുന്നതിനുള്ള സ്‌തോത്രങ്ങളും അവയുടെ ഫലശ്രുതിയും ചുവടെ പറയുന്നു.

മത്സ്യം:  വിദ്യാലബ്ധി, കാര്യസാധ്യം

വേദോദ്ധാര വിചാരമതേ സോമക ദാനവ സംഹാരതെ
മീനാകാര ശരീര നമേ ഭക്തം തേ പരിപാലയ മാം

കൂര്‍മം:  ഗൃഹലാഭം, വിഘ്‌ന നിവാരണം

മന്ദരാചല ധാരണ ഹേതോ ദേവാസുര പരിപാലവിഭോ
കൂര്‍മ്മാകാര ശരീര നമോ ഭക്തം തേ പരിപാലയ മാം

വരാഹം:  ഭൂമിലാഭം, പുരോഗതി

വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം
മേദിന്ന്യുദ്ധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേ

നരസിംഹം:  ശത്രുനാശം, ആരോഗ്യ ലബ്ധി

ഉഗ്രം വീരം മഹാവിഷ്‌നും ജ്വലന്തം സര്‍വ്വതോന്മുഖം
നൃസിംഹം ഭിക്ഷണം ഭദ്രം മൃത്യു മൃത്യുര്‍ നമാമ്യഹം

വാമനന്‍:  പാപനാശം, മോക്ഷ ലബ്ധി

കൃഷ്ണാജിന്യുപവീതി സ്വച്ച്ചത്രീ ധൃത കമണ്ഡലു
കുണ്ഡലീ ശിഖയാ  യുക്തോ ഭാണ്ഡധാരീ സമാവതു

പരശു രാമന്‍:  കാര്യസാധ്യം, ശത്രുനാശം

ദേവം നൗമി രമാപതിം രണപടും ഭാസ്വല്‍ കിരീടാഞ്ചിതം
കോദണ്ഡം സശരം കരേണ ഭധതം വാമനേ ചാന്യേനച
ആര്‍ത്ത ത്രാണപടും കുടാര മസതാം
കണ്ഠച് ചിദം ഭാസുരം
സ്മശ്രു പ്രസ്ഫുരിതാനനം സുരതനും രാമം സദാ ശാശ്വതം

ശ്രീ രാമന്‍: ദുരിത ശാന്തി, മോക്ഷ ലബ്ധി,ദുഃഖ നിവൃത്തി

ആപദാമപ ഹര്‍ത്താരം ദാതാരം സര്‍വ്വ സമ്പതാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭുയോ നമാമ്യഹം

ബലരാമന്‍: കാര്‍ഷിക അഭിവൃദ്ധി

ഭോര്‍ഭ്യു ശോഭിത ലാംഗലം സമുബലം
കാദംബരീ ചഞ്ചലം
രത്‌നാട്യം വരകുണ്ഠലം ഭുജ ബലൈരാക്രാന്ത ഭൂമണ്ഡലം
വജ്രാഭാമല ചാരുഗണയുഗളം നാഗേന്ദ്ര ചൂഡോജ്വലം
സംഗ്രാമേ ചപലം ശശാങ്കധവളം ശ്രീകാമപാലം ഭജേ

ശ്രീ കൃഷ്ണന്‍: വിവാഹ ലബ്ധി, കാര്യ സിദ്ധി

കൃഷ്ണായ വാസുദേവായ ദേവകി നന്ദനായച
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ:
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ:

കല്‍ക്കി:  വിജയം, മനോസുഖം

ഓം സച്ചിതാനന്ദ പരബ്രഹ്മ പുരുഷോത്തമ പരമാത്മാ
ശ്രീ ഭഗവതി സമേത ശ്രീ ഭഗവതേ നമ:

Related Posts