സ്പെഷ്യല്‍
വിഷ്ണുഭഗവാനെ ഈ ഭാവങ്ങളില്‍ പ്രാര്‍ഥിച്ചാല്‍

ഭഗവാന്‍ വിഷ്ണുവിന്റെ അവതാരങ്ങള്‍ അസംഖ്യങ്ങളാണെങ്കിലും അവയില്‍വെച്ച് പ്രധാനപ്പെട്ടത് പത്തെണ്ണമാണ്. ഈ അവതാരങ്ങളുടെ നാമം ഉള്‍ക്കൊള്ളുന്നതാണ് ഈ ശ്ലോകം.

മത്സ്യകൂര്‍മ്മവരാഹശ്ച
നരസിംഹശ്ച വാമനഃ
രാമോ രാമശ്ച രാമശ്ച
കൃഷ്ണഃ കല്ക്കി ജനാര്‍ദ്ദനഃ

എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങള്‍ എന്നു പറയുന്നത്. ഓരോ രൂപത്തിലും മഹാവിഷ്ണുവിനെ ആരാധിച്ചാല്‍ ഓരോ ഫലങ്ങളാണ് ലഭിക്കുകയെന്ന് പുരാണങ്ങള്‍ പറയുന്നു. അവയിങ്ങനെ

1. മത്സ്യാവതാരം
വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാരം
വിഘ്‌നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാരം
ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാരം
ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാരം
പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാരം
കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാരം
ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാരം
കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാരം
വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കി അവതാരം
വിജയം, മനസുഖം, മോക്ഷം.

Related Posts