നക്ഷത്രവിചാരം
മുപ്പെട്ട് വെളളി; ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

മിഥുനമാസം മൂന്ന്- വെള്ളി, ജൂണ്‍ 17, 2022

ജ്യോത്സ്യര്‍ പയ്യന്നൂര്‍ ശശിധരപ്പൊതുവാള്‍ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

പ്രവര്‍ത്തന മേഖലയില്‍ കര്‍മ്മ ഭംഗം, ധനനഷ്ടം, അപവാദം, ശത്രു ശല്യം മുതലായ പ്രതീക്ഷിക്കാം.

എടവം രാശി – (കാര്‍ത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേര്‍ന്നത്)

കര്‍മ്മ ലാഭം, വിജയം, ധനപരമായ കാര്യങ്ങളില്‍ ഇടപ്പെടുമ്പോള്‍ ശ്രദ്ധ വേണ്ട ദിവസമാണ്.

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണര്‍തം ആദ്യ മൂന്ന് പാദവും)

രോഗപീഡ, രാജ ഭയം, ദ്രവ്യനഷ്ടം ഉദര വൈഷമ്യങ്ങള്‍ ഇവയെല്ലാമാണ് ദിവസഫലം.

കര്‍ക്കിടകം രാശി (പൂണര്‍തം അവസാന പാദവും പൂയ്യവും ആയില്യവും)

കര്‍മ്മ വിജയം, ധനലാഭം, അഭിമാനം, ശത്രുവിന്മേല്‍ വിജയം ഇവയാണ് ദിവസഫലം.

ചിങ്ങം രാശി – (മകം, പൂരം, ഉത്രം ആദ്യപാദം)

സുഖഹാനി, മനോമാന്ദ്യം, ധനനഷ്ടം, ബഹു വ്യയം ഇവയാണ്ദിവസഫലം.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും)

രോഗപീഢ, പുത്രക്ലേശം, മനസ്താപം ഇവയാണ് ദിവസഫലം.

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേര്‍ന്നത്)

കാര്യലാഭം, ബന്ധു സുഖം, ധന പ്രാപ്തി ഇവയാണ് ദിവസഫലം.

വൃശ്ചികം രാശി (വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേര്‍ന്നത്)

കര്‍മ്മ വിജയം, കൃഷി ഗുണം, വസ്ത്ര ലാഭം, ധനലാഭം, ശത്രുനാശം, ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം.

ധനു രാശി – (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം)

ധനലാഭം, ശത്രുനാശം, വാക്ശുദ്ധി, മനസുഖം ഇവയാണ് ദിവസഫലം.

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേര്‍ന്നത്)

പ്രവര്‍ത്തികള്‍ക്ക് തടസ്സം, അഭിമാനക്ഷതം, സഞ്ചാരക്ലേശം, പാഴ്ചിലവ് ഇവയാണ് ദിവസഫലം.

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേര്‍ന്നത്)

കാര്യപരാജയം, കഠിന വ്യസനം, സഞ്ചാരക്ലേശം, ധനനഷ്ടം, അനാരോഗ്യം ഇവയാണ് ദിവസഫലം.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേര്‍ന്നത്)

ധനലാഭം, ബന്ധു ഗുണം, കര്‍മ്മവിജയം ധനധാന്യസമൃദ്ധി പ്രതാപ ശക്തി, ആഞ്ജാ ഗുണം.

Related Posts