സ്പെഷ്യല്‍
കാക്ക പറയും ഫലം

കാക്കയെ ഓരോ സമയം ശുഭ അശുഭ ലക്ഷണങ്ങളുടെ സൂചനയായാണ് വിലയിരുത്തുന്നത്. വീടിന്റെ പിന്‍ഭാഗത്ത് കാക്ക പച്ചമാംസം ഛര്‍ദ്ദിച്ചിട്ടാല്‍ സാമ്പത്തികലാഭവും ധനാഗമനവുമാണ് സൂചിപ്പിക്കുന്നത്.

യാത്രികന്റെ ഇടതുവശത്തുകൂടി കാക്ക പറന്നാല്‍ കാര്യലാഭവും വലതുവശത്തുകൂടി പറന്നുപോയാല്‍ വിഘ്‌നങ്ങളും ഫലമെന്നാണ് വിശ്വാസം. യാത്രയ്ക്കായി ഇറങ്ങുമ്പോള്‍ ഭവനത്തിലേക്ക് കാക്കയെത്തിയാല്‍ ശുഭസൂചകമാണ്. യാത്ര ഫലവത്താകുമെന്നതിന്റെ സൂചനയാണത്.

ശരീരത്തില്‍ കാക്ക കാഷ്ടിച്ചാല്‍ ധാരാളം ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. പൂരം,പൂരാടം, പൂരൂരുട്ടാതി, ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, കേട്ട എന്നീ നക്ഷത്രങ്ങളില്‍ ജനിക്കുന്നവരുടെ ശരീരത്തില്‍ കാക്ക കാഷ്ടിച്ചാല്‍ ആപത്തും മറ്റു നാളുകളില്‍ ജനിക്കുന്നവര്‍ക്ക് സമ്പത്തും ഉണ്ടാകുമെന്ന് വിശ്വാസം.

Related Posts