പൈതൃകം
ഗണപതിക്ക്‌ നാളികേരം ഉടയ്ക്കുമ്പോൾ ഇവ ശ്രദ്ധിക്കണം

ഗണപതിക്കു നാളികേരം ഉടച്ചുകൊണ്ടു നാം നമ്മേ തന്നെ ഭഗവാന് സമര്‍പ്പിക്കുകയാണ്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാന്‍ എന്ന ഭാവം ഇല്ലാതാക്കുകയാണ്. ഗണപതി ഭഗവാന് മൂന്നുകണ്ണുകളുള്ള നാളികേരം ഉടയ്ക്കുന്നതിലൂടെ എല്ലാതടസങ്ങളും നീങ്ങുമെന്നാണ് വിശ്വാസം.

സര്‍വ്വവിഘ്‌നങ്ങളും ഒഴിയണേയെന്നു പ്രാര്‍ഥിച്ചുകൊണ്ടുവേണം നാളികേരം ഉടയ്ക്കാന്‍. ഈ സമയം നാളികേരം പൊട്ടിയില്ലെങ്കില്‍ അതുവീണ്ടുമെടുത്തു പൊട്ടിക്കരുത്. വേറെ നാളികേരം വാങ്ങിവേണം പൊട്ടിക്കാന്‍. നാളികേരം ഉടയ്ക്കാന്‍ ശേഷിയില്ലെങ്കില്‍ മറ്റൊരുവ്യക്തിയെക്കൊണ്ടു ആ നാളികേരം ഉടയ്പ്പിക്കാം.

ശബരിമലയ്ക്കുപോകുന്ന അയ്യപ്പഭക്തന്‍മാര്‍ നെയ്‌തേങ്ങകൂടാതെ അഞ്ചുനാളികേരം കൂടി കരുതാറുണ്ട്. ഇത് എരുമേലിയിലും പമ്പാ ഗണപതിക്കും ശരംകുത്തിയിലും പതിനെട്ടാംപടി കയറും മുന്‍പും ഓരോ നാളികേരം ഉടയ്ക്കുന്നതിനും ഒരു നാളികേരം മാളികപ്പുറത്ത് ഉരുട്ടാനായിട്ടുമാണ് കൊണ്ടുപോകുന്നത്. നമ്മുടെ തന്നെ ശരീരമായി സങ്കല്‍പ്പിച്ചാണ് നാളികേരം ഭഗവാന് സമര്‍പ്പിക്കുന്നത്.

Related Posts