സ്പെഷ്യല്‍
വിവാഹം നടക്കുന്നില്ലേ; ഈ വ്രതമെടുത്തോളൂ!

പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടി വന്നതുമൂലം ചൊവ്വയുടെ അനിഷ്ടഫലങ്ങള്‍ അനുഭവിക്കുന്നവര്‍ ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷം മൂലം വിവാഹതടസ്സം നേരിടുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിക്കുക, ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിക്കുന്ന കാലം ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.

വ്രതദിവസം സന്ധ്യകഴിഞ്ഞ് ഉപ്പു ചേര്‍ന്ന ആഹാരം കഴിക്കരുതെന്ന് വിശ്വസിക്കപ്പെടുന്നു. ദോഷകാഠിന്യമനുസരിച്ച് 12, 18, 41 എന്നീ കണക്കില്‍ തുടര്‍ച്ചയായ ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്ത്രോത്രങ്ങളുടെ ജപവും നടത്തേണ്ടതാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളിസ്ത്രോത്രജപം എന്നിവയാണനുഷ്ഠിക്കേണ്ടത്.

ശുക്ലപക്ഷത്തിലെ ചൊവ്വാഴ്ച ആരംഭിച്ച് ഇരുപത്തിയൊന്ന് ചൊവ്വാഴ്ചകളിലാണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. ഹനുമദ് ഭക്തന്മാര്‍ ഈ വ്രതം പ്രത്യേകമായി ആചരിക്കുന്നു. ചൊവ്വാദോഷംമൂലം വിവാഹതടസ്സം നേരിടുന്നവര്‍, ജാതകപ്രകാരം ചൊവ്വാദശകാലമുളളവരും, പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടിവന്നതിനാല്‍ ചൊവ്വയുടെ അനിഷ്ടഫലം അനുഭവിക്കുന്നവരും ഈ വ്രതം തീര്‍ച്ചയായും അനുഷ്ഠിക്കേണ്ടതാണ്. മലയാളികള്‍ ഈ വ്രതത്തില്‍ ദേവീപൂജക്കാണ് പ്രാധാന്യം നല്‍കുന്നത്.

അന്ന് മംഗലപ്രിയ വസ്തുക്കളായ രക്തചന്ദനം, രക്തപുഷ്പം, ശര്‍ക്കര, നെയ്യ് ചേര്‍ത്ത മധുരപലഹാരം എന്നിവ ഉപയോഗിക്കുന്നു. വ്രതമനുഷ്ഠിക്കുന്നവര്‍, സന്ധ്യാസമയം കഴിഞ്ഞ് ഉപ്പ് ചേര്‍ക്കാത്ത ആഹാരമാണ് ഭുജിക്കുന്നത്. ശ്രാവണമാസത്തിലെ ചൊവ്വാഴ്ചകളില്‍ ഈ വ്രതമനുഷ്ഠിക്കുന്നത് രക്തസംബന്ധമായ അസുഖങ്ങള്‍ക്കും വിവാഹം വേഗത്തില്‍ നടക്കുവാനും വിവാഹിതര്‍ക്ക് നെടുമാംഗല്യത്തിനും വിശേഷമാണെന്ന് വിശ്വസിക്കുന്നു. ഭദ്രകാളി, ഹനുമാന്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനവും വഴിപാടുകളും; നാമം ചൊല്ലലുകള്‍, പുരാണപാരായണം, ശര്‍ക്കരപായസം നിവേദിക്കല്‍ എന്നിവയും അനുവര്‍ത്തിച്ചുവരുന്നുണ്ട്.

ഋണമോചനം, വിവാഹതടസ്സം മാറല്‍, ജ്ഞാനവര്‍ദ്ധനവ് എന്നിവയാണ് ചൊവ്വാഴ്ച വ്രതമെടുക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളായി പറയുന്നത്.

സുബ്രഹ്മണ്യഅഷ്ടോത്തരശതനാമാവലി (108 സുബ്രഹ്മണ്യനാമങ്ങള്‍)

ഓം സ്‌കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസുനവെ നമ:
ഓം ശിഖിവാഹായ നമ:
ഓം ദ്വിഷഡ്ഭുജാ നമ:
ഓം ദ്വിഷണ്ണേത്രായ നമ:
ഓം ശക്തിധരായ നമ:
ഓം പശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസംഘസുരക്ഷിത്രേ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ:
ഓം കൃപാളവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചദാരണായ നമ:
ഓം സേനാന്യേ നമ:
ഓം അഗ്‌നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ:
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തസക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭുതായ നമ:
ഓം പാവകാത്മജായ നമ:
ഓം ആത്മഭുവെ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസന്നുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം ചതുര്‍വ്വര്‍ണ്ണായ നമ :
ഓം പഞ്ചവര്‍ണ്ണായ നമ :
ഓം പരസ്‌മൈജ്യോതിഷൈ നമ:
ഓം പ്രജാപതയെ നമ:
ഓം അഗ്‌നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്‌നെനെ നമ:
ഓം ഹിരണ്യവര്‍ണ്ണായ നമ:
ഓം ശുഭകൃതെ നമ:
ഓം വസുമതെ നമ:
ഓം വടുവേഷധൃതെ നമ:
ഓം പുഷ്‌ണെ നമ:
ഓം ഗഭസ്‌കയെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം സകലാത്മകായ നമ:
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരസ്‌മൈ ബ്രാഹമണൈ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാഡ്വപുഷേ നമ:
ഓം പുളിന്ദകകന്യാഭര്‌ത്രെ നമ:
ഓം മഹാസാരസ്വതപ്രദായ നമ:
ഓം ആശ്രിതാഖിലാദാത്രേ നമ:
ഓം ചോരഘ്‌നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ:
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അഹിരൂപായ നമ:
ഓം അമൃതവപുഷേ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വിരുദ്ധഹന്ത്രേ നമ:
ഓം വീരഘ്‌നായ നമ:
ഓം രക്തശ്യാമായ നമ:
ഓം സുപാംഗളായ നമ:
ഓം ബഹുവര്‍്ണ്ണായ നമ:
ഓം ഗോപതയേ നമ:
ഓം ദക്ഷിണാതൃവരപ്രദായ നമ:
ഓം സര്‍വ്വേശ്വരായ നമ:
ഓം ലോകഗുരവേ നമ:
ഓം അസുരാനീകമര്‍ദ്ദനായ നമ:
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗുഹാപ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രാഹ്മണപ്രിയായ നമ: 108

Related Posts