സ്പെഷ്യല്‍
ചോറ്റാനിക്കര മേല്‍ശാന്തി തെരഞ്ഞെടുപ്പ്; ദാമോദരന്‍ നമ്പൂതിരിയേയും രാമന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു

ചോറ്റാനിക്കരഭഗവതി ക്ഷേത്രത്തിലെ 1198 ചിങ്ങം ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കുളള മേല്‍ശാന്തിമാരായി താണിക്കുടം ക്ഷേത്രത്തിലെ ഇ.പി. ദാമോദരന്‍ നമ്പൂതിരിയേയും അഴകിയകാവ് ക്ഷേത്രത്തിലെ എന്‍.കെ. രാമന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു. ഇവര്‍ ഓരോ മാസവും ഇടവിട്ട് മേല്‍ശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിയായും പ്രവര്‍ത്തിക്കും.

സ്ഥാനമേല്‍ക്കുന്നതിനു മുന്നോടിയായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. കീഴ്ക്കാവ് ക്ഷേത്രത്തില്‍ അഷ്ടമിച്ചിറ ക്ഷേത്രത്തിലെ കെ.വി. ശിവദാസ്, ശിവക്ഷേത്രത്തില്‍ പൂങ്കുന്നം ക്ഷേത്രത്തിലെ ശശിധരന്‍ കെ.എം, ശാസ്താക്ഷേത്രത്തില്‍ തിരുഅയിനി ക്ഷേത്രത്തിലെ ജി.എന്‍.ശിവപ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, മെമ്പറായ എം.ജി. നാരായണന്‍, ചോറ്റാനിക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ. അംബിക, ദേവസ്വം മാനേജര്‍ എം.ജി. യഹുലദാസ്, ക്ഷേത്രം ഊരായ്മ നാരായണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെയും ഭക്തരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Related Posts