സ്പെഷ്യല്‍
ചോറ്റാനിക്കര ദേവിയുടെ കൂട്ടുകാരി, ഉത്സവം നടക്കണമെങ്കിൽ ഈ അമ്മ വേണം

‘ആദിപരാശക്തി’യായ ജഗദംബിക മഹാവിഷ്ണുവിനൊപ്പം കുടികൊള്ളുന്ന ക്ഷേത്രമാണ് പ്രശസ്തമായ ചോറ്റാനിക്കര ദേവിക്ഷേത്രം. ശബരിമലയും ഗുരുവായൂരും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന, 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട പുണ്യ ക്ഷേത്രമാണ് ചോറ്റാനിക്കര.

മഹാമായയെ മൂന്നു രൂപങ്ങളിലാണ് ഇവിടെ ആരാധിക്കുന്നത്. വെള്ളവസ്ത്രത്തില്‍ വിദ്യാദേവിയായ ‘സരസ്വതി'(മൂകാംബിക)യായി പ്രഭാതത്തിലും, കുങ്കുമ വസ്ത്രത്തില്‍ ഐശ്വര്യദായിനിയായ ‘മഹാലക്ഷ്മി’യായി ഉച്ചയ്ക്കും, നീലവസ്ത്രത്തില്‍ ദുഖനാശിനിയായ ‘ദുര്‍ഗാദേവി’യായി വൈകീട്ടും ആരാധിക്കുന്നു. മൂന്നു ഭാവങ്ങളുമുള്ളതിനാല്‍ ചോറ്റാനിക്കര അമ്മ ‘രാജരാജേശ്വരി’ സങ്കല്പത്തിലാണ് ആരാധിക്കപ്പെടുന്നത്.

ആധ്യാത്മിക വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ജ്യോതിഷവാര്‍ത്തയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മഹാലക്ഷ്മി വിഷ്ണുസമേതനായി ആദ്യം പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ പ്രാര്‍ഥിച്ചാല്‍ ദാരിദ്ര്യവും കടങ്ങളും അകന്ന് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. മാനസിക രോഗങ്ങളും സ്വഭാവദൂഷ്യങ്ങളും അമ്മ സുഖപ്പെടുത്തും. നാഗരാജ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ജ്യേഷ്ഠ ഭഗവതിയോടു പ്രാര്‍ഥിക്കുന്നത് ഐശ്വര്യദോഷവും കലഹങ്ങളും ഒഴിവാക്കുമെന്നും വിശ്വസിക്കുന്നു. ബ്രാഹ്‌മണിപ്പാട്ടും ഗുരുതിയും നടത്തിയാല്‍ തടസങ്ങള്‍ മാറി ഇഷ്്ടകാര്യസിദ്ധി കൈവരുമെന്നാണ് വിശ്വാസം.

ആധ്യാത്മികമായ അറിവുകള്‍ കണ്ടറിഞ്ഞ് മനസിലാക്കാനായി ജ്യോതിഷവാര്‍ത്തയുടെ യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കൂ

ബ്രാഹ്‌മണിയമ്മ ദേവിയുടെ തോഴിയാണ്. ഈ തോഴിയുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ ചോറ്റാനിക്കരയമ്മ ഉത്സവചടങ്ങളുകളുടെ ഭാഗമായി ആറാട്ടിന് എഴുന്നുള്ളുകയുള്ളു. അതായത്, ബ്രാഹ്‌മണിയമ്മ ഉണ്ടെങ്കിലെ ചോറ്റാനിക്കരയില്‍ ഉത്സവം നടക്കൂവെന്നു ചുരുക്കം. ബ്രാഹ്‌മണിയമ്മ ദേവിക്ക് അത്ര പ്രിയപ്പെട്ടവളാണ്. ഇപ്പോഴത്തെ ബ്രാഹ്‌മണിയമ്മ ഉഷ കേശവന്‍ ജ്യോതിഷവാര്‍ത്താ പ്രേക്ഷകരോടു തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ആദ്യഭാഗത്തിന്റെ വീഡിയോ കാണാം:

Related Posts