നക്ഷത്രവിചാരം
ചിങ്ങമാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം ദോഷപരിഹാരങ്ങള്‍ സഹിതം

(ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 16 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): വാഹനസംബന്ധമായി ചെലവ് വര്‍ധിക്കുന്ന മാസമാണ്, വാഹനത്തിന് അറ്റകുറ്റപ്പണി, വാഹനം മാറ്റി വാങ്ങുമ്പോള്‍ ധനനഷ്ടം സംഭവിക്കുക എന്നിവയെല്ലാം ഉണ്ടാകും, എന്നിരുന്നാലും സാമ്പത്തികമായി ചില നേട്ടങ്ങളും ഉണ്ടാകും, ലോണ്‍, ചിട്ടി എന്നിവ ലഭിക്കുന്നതിനും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങളുണ്ടാകും, സന്താനങ്ങളുടെ വിദേശയാത്ര സഫലമാകും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, ശാരീരിക സുഖം കുറയും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം, ബന്ധുക്കളും സഹോദരങ്ങളുമായും അഭിപ്രായഭിന്നതയ്ക്ക് ഇടയുണ്ട്, എല്ലാക്കാര്യങ്ങളും രമ്യമായി പരിഹരിക്കാന്‍ നോക്കണം, തൊഴില്‍മേഖലയില്‍ സ്ഥാനനേട്ടം, അംഗീകാരം എന്നിവയുണ്ടാകും, മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും, നയപരമായി എല്ലാക്കാര്യങ്ങളിലും ഇടപെടും, കോടതി വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും. ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

മിഥുനക്കൂറ് ( മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4): അധികാര പരിധി വര്‍ധിക്കും, സര്‍ക്കാര്‍ ആനുകൂല്യം, എല്ലാരംഗത്തും വ്യക്തിപ്രഭാവം പ്രകടിപ്പിക്കും,ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിവയ്ക്കും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും, യാത്രാക്ലേശം വര്‍ധിക്കും, വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, കുടുംബത്തില്‍ മംഗളകരമായ കര്‍മങ്ങള്‍ നടക്കും, ക്ഷേത്രകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): എല്ലാ രംഗത്തും കരുതലുണ്ടാകണം, ബന്ധുജനങ്ങളുമായി അകലാന്‍ ഇടയുണ്ട്, സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകളുണ്ടാകാം, സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും, വാക്ദോഷത്താല്‍ അടുത്ത സുഹൃത്തുക്കളുമായി അകലാനിട വരും, ശത്രുക്കളുടെ ശല്യം വര്‍ധിക്കും, കണ്ണിന് അസുഖം ഉണ്ടാകാം, ദമ്പതികള്‍ തമ്മില്‍ ഐക്യവും സ്നേഹവും വര്‍ധിക്കും,സന്താനങ്ങള്‍ക്ക് ഉന്നത ജോലി ലഭിക്കാം. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ വ്യാപാര രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, ആത്മാര്‍ഥ സുഹൃത്തുക്കളുടെ സഹായം എല്ലാരംഗത്തും ഉണ്ടാകും,ദേഹ സുഖം കുറയും, ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും, സര്‍ക്കാര്‍ ആനുകൂല്യത്തിന് ആദ്യം തടസമുണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങള്‍ അനുകൂലത്തിലാകും. വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷനേടും, വിവാഹകാര്യങ്ങള്‍ അകാരണമായി നീണ്ടുപോയേക്കാം. ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം,ചിത്തിര 1/2): സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരും, സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേക ശ്രദ്ധ വേണം, യാത്രാക്ലേശം വര്‍ധിക്കും, സഹപ്രവര്‍ത്തകര്‍ അവധിയെടുക്കുന്നതിനാല്‍ അധ്വാനഭാരം വര്‍ധിക്കും, ശത്രുശല്യം കരുതിയിരിക്കണം, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ ലഭിക്കും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, സന്താനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങളുണ്ടാകും, എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ഇടപഴകുമ്പോള്‍ വിവാദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം, വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും, ജീവിതപങ്കാളിയില്‍ നിന്നും എല്ലാക്കാര്യങ്ങള്‍ക്കും പിന്തുണയുണ്ടാകും, ആരോഗ്യം വീണ്ടെടുക്കും. ദോഷപരിഹാരം: ദേവിക്ഷേത്രത്തില്‍ വഴിപാട്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കും, ബന്ധുജനങ്ങളില്‍ നിന്നും മാനസികമായി പിന്തുണലഭിക്കും, അപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, പിതൃതുല്യര്‍ക്ക് ക്ലേശകരമായ അനുഭവങ്ങളുണ്ടാകാം, മാസം പകുതിയാകുമ്പോഴേക്കും വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും, ദുരിതത്തില്‍പ്പെടുന്നവരെ സഹായിക്കുന്നതിനായി മുന്‍കൈയെടുക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുപാടുകാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടാകും. ദോഷപരിഹാരം: സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): അപ്രതീക്ഷിത ചെലവുകളുണ്ടാകും, മാനസിക സംഘര്‍ഷങ്ങളുണ്ടാകും, സന്താനങ്ങളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ കുറയുന്നതു പോലെ തോന്നും, അനാവശ്യമായ ആശങ്കകള്‍ മാറ്റി വയ്ക്കണം, വിവാഹം നടക്കും, തൊഴില്‍രംഗത്ത് തിരിച്ചടകളുണ്ടാകും, സാമ്പത്തിക പ്രയാസം ഉണ്ടാകും, എന്നിരുന്നാലും സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ എല്ലാതടസങ്ങളെയും മറികടക്കാന്‍ സാധിക്കും, യാത്രാക്ലേശം വര്‍ധിക്കും, പുതിയ തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അറിയിപ്പുകള്‍ ലഭിക്കും. ദോഷപരിഹാരം: ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2): ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ വേണം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, രക്തസംബന്ധമായ അസുഖങ്ങളുണ്ടാകാം, ചെലവ് വര്‍ധിക്കും, സാമ്പത്തികമായിബന്ധുജനങ്ങളെ സഹായിക്കേണ്ടതായി വരും, വിദേശത്തുള്ളവര്‍ക്ക് അവധിയാഘോഷത്തിനായി നാട്ടിലെത്തുന്നതിനും മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരമുണ്ട്, വാഹനം മാറ്റി വാങ്ങും, ജീവിതപങ്കാളി നിമിത്തം ഗുണാനുഭവങ്ങളുണ്ടാകും, പുതിയ സുഹൃദ്ബന്ധങ്ങള്‍ കുഴപ്പത്തില്‍ ചെന്നു ചാടിക്കും. ദോഷപരിഹാരം: ശിവങ്കല്‍ പിന്‍വിളക്ക് ധാര.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ശത്രുക്കള്‍ പോലും മിത്രങ്ങളായി വരും, ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതയുണ്ടാകും, തൊഴില്‍മേഖലയിലെ അധികാരത്തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണും, വിവാഹക്കാര്യങ്ങള്‍ നീണ്ടു പോകും, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് ജനപിന്തുണയേറും, വിവാദവിഷയങ്ങളില്‍ നയപരമായ തീരുമാനം കൈക്കൊള്ളും, വ്യാപാരരംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ദോഷപരിഹാരം: സുബ്രഹ്മണ്യക്ഷേത്രത്തില്‍ വഴിപാട്.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ബന്ധുജനങ്ങളുടെ സഹായം, ബന്ധുജനസംഗമം, വിശേഷപ്പെട്ട ആഭരണങ്ങളോ സമ്മാനങ്ങളോ ലഭിക്കും, തൊഴില്‍മേഖലയില്‍ പ്രശസ്തി വര്‍ധിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, സാമ്പത്തികമായി മെച്ചപ്പെട്ട അനുഭവങ്ങളുണ്ടാകും, പൂര്‍വിക സ്വത്തില്‍ നിന്നും നേട്ടം, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാനിടയുണ്ട് അതിനാല്‍ യാത്രാവേളകളില്‍ പ്രത്യേക ശ്രദ്ധവേണം. ദോഷപരിഹാരം: ശാസ്താവിന് നീരാജനം.

തയാറാക്കിയത്: ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305

Related Posts