സ്പെഷ്യല്‍
ചാര്‍ധാം തീര്‍ഥാടനം അവസാനഘട്ടത്തിലേക്ക്; ക്ഷേത്രങ്ങള്‍ അടയ്ക്കുന്ന തീയതി അറിയാം

ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന നാല് ക്ഷേത്രങ്ങളാണ് ചാര്‍ ധാം ക്ഷേത്രങ്ങളായി കണക്കാക്കുന്നത്. ഈ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര പുണ്യമായിട്ടാണ് കരുതുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഈ ക്ഷേത്രദര്‍ശനത്തിനായി എത്തുന്നത്.

ഈ വര്‍ഷത്തെ ചാര്‍ ദാം തീര്‍ത്ഥാടനം അതിന്റെ അവസാന ദിവസങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഈ ക്ഷേത്രങ്ങള്‍ അടയ്ക്കുന്ന ദിവസങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ചാര്‍ ധാം ക്ഷേത്രങ്ങളില്‍ ഏറ്റവുമാദ്യം അടയ്ക്കുന്നത് ഗംഗാനദിയുടെ പുണ്യ കേന്ദ്രമായ ഗംഗോത്രി ക്ഷേത്രമാണ്. ഈ വര്‍ഷം ക്ഷേത്രം അടയ്ക്കുന്നത് ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് 12:01 നാണ്.

ചാര്‍ ദാം ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കേഥര്‍നാഥ്. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് തീര്‍ത്ഥാടന കാലയളവില്‍ എത്തുന്നത്. ഒക്ടോബര്‍ 27 ന് രാവിലെ 8:30 നാണ് ക്ഷേത്രം അടയ്ക്കുന്നത്. അതിനു ശേഷം വിഗ്രഹം ഉഖിമത്തിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ചാര്‍ധാം തീര്‍ത്ഥാടനത്തില്‍ വിശ്വാസികള്‍ ഏറ്റവുമാദ്യം സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് യമുനോത്രി ധാം. ക്ഷേത്രം ഒക്ടോബര്‍ 27 ന് ഉച്ചകഴിഞ്ഞ് അഭിജിത്ത് മുഹൂര്‍ത്തത്തില്‍ അടയ്ക്കും.

ചാര്‍ധാം ക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രമാണ് ബദ്രീനാഥ് ക്ഷേത്രം. വിഷ്ണുവിന്റെ രണ്ടാം വൈകുണ്ഡം എന്നും ഇവിടം അറിയപ്പെടുന്നു. ഈ ക്ഷേത്രം നവംബര്‍ 19 ന് 3:35 ന് അടയ്ക്കും.

Related Posts