സ്പെഷ്യല്‍
അനുഭവസ്ഥർ പറയുന്നു ഇവിടെ എത്തിയാൽ നടക്കാത്തതായി ഒന്നുമില്ല!; കേരളത്തിലെ അത്യപൂർവ്വ ക്ഷേത്രം

അഭയവരദായകയായ ഭദ്രകാളിദേവി ചമയംകര ദേവിയായി കുടികൊള്ളുന്നിടമാണ് കോട്ടയം തിരുവഞ്ചൂര്‍ ശ്രീചമയംകര ദേവീക്ഷേത്രം. ശ്രീകോവിലിനുള്ളില്‍ പള്ളിവാളും ശൂലവുമൊക്കെയായി ശാന്തമായായി കുടികൊള്ളുന്നദേവി ഐശ്വര്യവും സമ്പത്തും കീര്‍ത്തയും വിദ്യയുമൊക്കെ നല്‍കി അനുഗ്രഹിക്കുന്ന കാരുണ്യമൂര്‍ത്തിയാണ്. ഭക്തരുടെ ബാധാദോഷങ്ങളും ആഭിചാരദോഷങ്ങളും ശത്രുദോഷങ്ങളും അകറ്റാന്‍ അമ്മ ഉഗ്രരുപീണിയായി മാറും. തന്റെ ഭക്തര്‍ക്കായി ഏതുഭാവത്തിലും വരുന്ന അമ്മയാണ് ചമയംകരദേവി.

ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് മഹാകാര്യസിദ്ധിപൂജ. ക്ഷേത്രം മേല്‍ശാന്തി അനീഷ് നാരായണന്‍ ശാന്തിയുടെ മേല്‍നോട്ടത്തില്‍, മാസത്തിലെ ആദ്യ ഞായറാഴ്ചകളില്‍ നടക്കുന്ന ഈ പൂജയില്‍ പങ്കെടുക്കാന്‍, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.

ശുദ്ധിയോടെയും ഭക്തിയോടെയും ഈ പൂജയില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് ഭക്തര്‍ക്കാണ് അമ്മയുടെ കാരുണ്യകടാക്ഷത്തിലൂടെ ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടായിട്ടുള്ളത്. ഇതിനുള്ള തെളിവാണ് ഓരോതവണത്തെയും മഹാകാര്യസിദ്ധിപൂജയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന ഭക്തരുടെ വര്‍ധനയെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

എല്ലാ ഇംഗ്ലീഷ്മാസത്തെയും ആദ്യത്തെ ഞായറാഴ്ച രാവിലെ 10 മണിക്കാണ് മഹാകാര്യസിദ്ധിപൂജ ആരംഭിക്കുന്നത്. തുടര്‍ന്ന് അമൃതഭോജനം, നിറപറ, കലശാഭിഷേകം പൂമൂടല്‍ എന്നിവ നടക്കും. കാര്യസിദ്ധിപൂജയ്ക്കു ശേഷം ഭക്തര്‍തന്നെയാണ് പൂമൂടല്‍നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
എല്ലാ ഇംഗ്ലീഷ്മാസവും ആദ്യചൊവ്വാഴ്ച രാത്രി 8ന് നടക്കുന്ന മഹാഗുരുതിപൂജയില്‍ നാടിന്റെ നാനാഭാഗത്തുനിന്നുള്ള ഭക്തരാണ് എത്തുന്നത്. പരിഹാരമില്ലാത്തെ ഏതു പ്രശ്‌നവും, ഇവിടത്തെ ഗുരുതിപൂജയില്‍ പങ്കെടുക്കുന്നതുവഴി മാറുമെന്നാണ് വിശ്വാസം.

സര്‍വ്വദോഷനിവൃത്തിക്കായും ഉദ്ദിഷ്ടകാര്യസിദ്ധിക്കായും എല്ലാ ഞായറാഴ്ചകളിലും പഞ്ചമൂര്‍ത്തിപൂജ അഥവ വെള്ളംകുടി നിവേദ്യം നടത്തപ്പെടുന്നു. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം ഉള്‍ക്കൊണ്ട് ഈ ക്ഷേത്രത്തില്‍ ജാതിമതഭേദമന്യ എല്ലാ വിശ്വാസികള്‍ക്കും ദര്‍ശനം നടത്താനും പൂജകളില്‍ പങ്കെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

മേൽശാന്തി- 9961511075
ദേവസ്വം – 8281674752
വഴിപാട് ബുക്കിംഗ് നമ്പര്‍: 9061779740

Related Posts